ദോഹ: മെഡിക്കൽ രേഖകൾക്ക് ഓൺലൈനായി അപേക്ഷ നൽകാനുള്ള പുതിയ സംവിധാനവുമായി ഖത്തർ പിഎച്ച്സിസി. പ്രാഥമിക പരിചരണ കോർപറേഷന്റെ (പിഎച്ച്സിസി) രോഗികൾക്ക് ഇനി മുതൽ മെഡിക്കൽ രേഖകൾക്കായി ഓൺലൈനിൽ അപേക്ഷ നൽകാം. പിഎച്ച്സിസിയുടെ മൈ ഹെൽത്ത് പേഷ്യന്റ് പോർട്ടലിലാണ് മെഡിക്കൽ രേഖകൾക്കുള്ള അപേക്ഷ നൽകാനുള്ള സൗകര്യമുള്ളത്.
Read Also: BREAKING: വീണ്ടും ട്വിസ്റ്റ്: മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ഏക്നാഥ് ഷിൻഡെ സ്ഥാനമേൽക്കും
പിഎച്ച്സിസിയുടെ 28 ഹെൽത്ത് സെന്ററുകളിലുമുള്ള രോഗികൾക്ക് ഈ സൗകര്യം ലഭിക്കുമെന്ന് അധികൃതർ അറിയിച്ചു. ഓൺലൈനിൽ അപേക്ഷ നൽകി നിശ്ചിത തുകയും അടച്ച ശേഷം നിർദിഷ്ട ഹെൽത്ത് സെന്റർ സന്ദർശിച്ച് മെഡിക്കൽ രേഖകൾ വാങ്ങാം. മെഡിക്കൽ റിപ്പോർട്ട് കൂടാതെ എക്സ്-റേ, അൾട്രാസൗണ്ട് ഇമേജ് എന്നിവയ്ക്കും അപേക്ഷ നൽകാം. രോഗി തന്റെ ആശ്രിതരുടെ വിവരങ്ങൾ കൂടി പോർട്ടലിൽ ചേർത്താൽ അവർ മുഖേനയും മെഡിക്കൽ രേഖകൾക്കായി അപേക്ഷിക്കാം.
പുതിയ ഹെൽത്ത് കാർഡ് രജിസ്ട്രേഷൻ, ഹെൽത്ത് സെന്റർ മാറ്റം, ഫാമിലി ഡോക്ടറെ മാറ്റൽ, മെഡിക്കൽ റിപ്പോർട്ടുകൾക്ക് അപേക്ഷിക്കൽ, അപ്പോയ്ൻമെന്റുകൾ കൈകാര്യം ചെയ്യൽ എന്നിങ്ങനെ 6 സേവനങ്ങളാണ് പിഎച്ച്സിസിയുടെ പോർട്ടലിൽ ലഭ്യമാകുന്നതെന്ന് അധികൃതർ കൂട്ടിച്ചേർത്തു.
Post Your Comments