Latest NewsNewsInternationalOmanGulf

ബലിപെരുന്നാൾ: പൊതുഅവധി പ്രഖ്യാപിച്ച് ഒമാൻ

മസ്‌കത്ത്: ബലിപെരുന്നാൾ പ്രമാണിച്ച് അവധി ദിനങ്ങൾ പ്രഖ്യാപിച്ച് ഒമാൻ. ജൂലൈ 8 മുതൽ 12 വരെയുള്ള ദിവസങ്ങളിൽ ഒമാനിൽ പൊതു അവധിയായിരിക്കും. വാരാന്ത്യ അവധി ദിനങ്ങൾ ഉൾപ്പടെയാണിത്. അഞ്ചു ദിവസം തുടർച്ചയായി അവധി ലഭിക്കും.

Read Also: എമിറേറ്റി സ്ത്രീകളുടെ കുട്ടികൾക്ക് മറ്റ് പൗരന്മാർക്ക് തുല്യമായ വിദ്യാഭ്യാസവും ആരോഗ്യ ആനുകൂല്യവും നൽകും: യുഎഇ പ്രസിഡന്റ്

അവധിയ്ക്ക് ശേഷം ജൂലൈ 13 ബുധനാഴ്ച ഓഫിസുകളുടെയും മറ്റും പ്രവർത്തനം പുനരാരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു.

അതേസമയം, ബലിപെരുന്നാൾ പ്രമാണിച്ച് പൊതുമേഖലയ്ക്ക് യുഎഇയും അവധി പ്രഖ്യാപിച്ചു. നാലു ദിവസത്തെ അവധിയാണ് യുഎഇ പ്രഖ്യാപിച്ചിട്ടുള്ളത്. ജൂലൈ എട്ടു മുതൽ 11 വരെയാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്. ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെന്റ് ഹ്യൂമൻ റിസോഴ്‌സസ് (എഫ്എഎച്ച്ആർ) ആണ് അവധി പ്രഖ്യാപനം നടത്തിയത്.

അവധിയ്ക്ക് ശേഷം ഫെഡറൽ സർക്കാർ വകുപ്പുകളിലെ പ്രവർത്തനങ്ങൾ ജൂലൈ 12 ചൊവ്വാഴ്ച മുതൽ പുന:രാരംഭിക്കും.

Read Also: ‘പിണറായി വിജയന്റെ മകളായിപ്പോയി എന്ന കാരണം കൊണ്ട് മാത്രം വേട്ടയാടപ്പെടുന്ന സ്ത്രീ’: വീണയെ പിന്തുണച്ച് ആര്യ രാജേന്ദ്രൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button