
ഇന്ത്യൻ വിപണിയിൽ താരമാകാൻ മഹീന്ദ്ര സ്കോർപിയോയുടെ പുതിയ മോഡൽ വിപണിയിൽ അവതരിപ്പിച്ചു. നിരവധി സവിശേഷതകൾ ഉൾക്കൊള്ളിച്ചിട്ടുള്ള സ്കോർപിയോ എൻ മോഡലാണ് പുറത്തിറക്കിയത്. ഈ മോഡലിന്റെ സവിശേഷതകൾ പരിചയപ്പെടാം.
പെട്രോൾ, ഡീസൽ എഞ്ചിനുകളാണ് നൽകിയിട്ടുള്ളത്. പഴയ മോഡലിനേക്കാൾ നീളവും വീതിയും വീൽ ബേസും നൽകിയിട്ടുണ്ട്. കൂടാതെ, കരുത്തുറ്റ എഞ്ചിനാണ് ഈ മോഡലിന്റെ പ്രധാന സവിശേഷതയായി കണക്കാക്കുന്നത്. മഹീന്ദ്രയുടെ പുതിയ ലോഗോയിൽ പുറത്തിറങ്ങുന്ന രണ്ടാമത്തെ വാഹനം എന്ന സവിശേഷതയും ഈ മോഡലിന് സ്വന്തമാണ്.
Also Read: ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജി: തെളിവില്ല, പ്രോസിക്യൂഷൻ പരാജയപ്പെട്ടെന്ന് കോടതി
11.99 ലക്ഷം രൂപ മുതൽ 19.49 ലക്ഷം വരെയാണ് പ്രാരംഭ വിലയായി കണക്കാക്കിയിട്ടുള്ളത്. 30 നാണ് ബുക്കിംഗ് ആരംഭിക്കുന്നത്. കൂടാതെ, ആദ്യം ബുക്ക് ചെയ്യുന്ന 25,000 പേർക്ക് പ്രാരംഭ വിലയിൽ സ്കോർപിയോ എൻ സ്വന്തമാക്കാൻ സാധിക്കും. നിലവിൽ, മാനുവൽ 4×2 ന്റെ വിലയാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ജൂലൈ 21ന് ഓട്ടോ 4×4 ന്റെ വില പ്രഖ്യാപിക്കും.
Post Your Comments