മുംബൈ: മഹാരാഷ്ട്രയിൽ ശനിയാഴ്ച്ച വിശ്വാസ വോട്ടെടുപ്പ് നടക്കും. വ്യാഴാഴ്ച്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ഏകനാഥ് ഷിൻഡേ സർക്കാർ ശനിയാഴ്ച സഭയിൽ ഭൂരിപക്ഷം തെളിയിക്കണം.
വ്യാഴാഴ്ച്ച രാത്രി ഏഴരയ്ക്കാണ് മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ഏക്‌നാഥ് ഷിൻഡെ സത്യപ്രതിജ്ഞ ചെയ്തത്. രാജ്ഭവൻ ദർബാർ ഹാളിലാണ് സത്യപ്രതിജ്ഞ ചടങ്ങുകൾ നടന്നത്. മഹാരാഷ്ട്ര ഉപ മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫഡ്നാവിസും സത്യപ്രതിജ്ഞ ചെയ്തു.
അതേസമയം, ഷിൻഡേ മുഖ്യമന്ത്രി ആകുമെന്ന് പ്രതീക്ഷിച്ചില്ലെന്ന് ശരദ് പവാർ വ്യക്തമാക്കി. ഫഡ്‌നാവിസ് ഉപമുഖ്യമന്ത്രിയായത് അത്ഭുതപ്പെടുത്തിയെന്നും ശിവസേനയിൽ പൊട്ടിത്തെറി ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും അദ്ദേഹം അറിയിച്ചു.
Read Also: ഭാര്യ കാമുകനൊപ്പം പോയി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍മക്കളെ കൊലപ്പെടുത്തിയ അച്ഛന്‍ അറസ്റ്റില്‍
Post Your Comments