Latest NewsNewsIndia

പ്രതിസന്ധികൾക്ക് വിരാമം: ഏക്നാഥ് ഷിൻഡെയുടെ സത്യപ്രതിജ്ഞ രാത്രി 7.30 ന്

മുംബൈ: മഹാരാഷ്ട്രയിൽ വിമത ശിവസേന നേതാവ് ഏക്‌നാഥ് ഷിൻഡെ രാത്രി ഏഴരയ്ക്ക് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. രാജ്ഭവൻ ദർബാർ ഹാളിലാണ് സത്യപ്രതിജ്ഞയ്ക്കായി ചടങ്ങുകൾ നടക്കുക. ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസ് ആണ് ഷിൻഡെയെ മഹാരാഷ്ട്ര മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത്.

Read Also: മെഡിക്കൽ രേഖകൾക്ക് ഓൺലൈനായി അപേക്ഷ നൽകാം: പുതിയ സംവിധാനവുമായി ഖത്തർ പിഎച്ച്‌സിസി

ഏക്‌നാഥ് ഷിൻഡെയും ദേവേന്ദ്ര ഫഡ്നാവിസും ഒരുമിച്ചെത്തിയാണ് ഗവർണറെ കണ്ട് സർക്കാരുണ്ടാക്കാനുള്ള അവകാശം ഉന്നയിച്ചത്. ഫഡ്‌നാവിസ് സർക്കാരിന്റെ ഭാഗമാകില്ല. ഇത് ഏക്‌നാഥ് ഷിൻഡെയുടെ സർക്കാരാണെന്നായിരുന്നു ഫഡ്‌നാവിസ് പ്രഖ്യാപിച്ചത്.

മഹാരാഷ്ട്ര മുഖ്യമന്ത്രിയായിരുന്ന ശിവസേന നേതാവ് ഉദ്ധവ് താക്കറെ കഴിഞ്ഞ ദിവസം വൈകുന്നേരം രാജിവച്ചിരുന്നു. മഹാരാഷ്ട്ര മന്ത്രിസഭയ്ക്ക് പിന്തുണ നൽകിയിരുന്ന 40 എംഎൽഎമാർ പിന്തുണ പിൻവലിച്ച സാഹചര്യത്തിലാണ് ഉദ്ധവ് താക്കറെ രാജിവെച്ചത്. മന്ത്രിസഭ തുടരണമെങ്കിൽ വിശ്വാസവോട്ട് നേരിടേണ്ടി വരുമെന്ന സാഹചര്യത്തിലായിരുന്നു ഉദ്ധവ് താക്കറെയുടെ രാജി പ്രഖ്യാപനം. വിമതരുടെയും ബിജെപി എംഎൽഎമാരുടെയും പിന്തുണയോടു കൂടിയായിരിക്കും ഏക്നാഥ് ഷിൻഡെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുക.

Read Also: ‘ശിവസേന കാ രാഹുൽ’: ഉദ്ധവ് താക്കറെയുടെ രാജി സമയത്ത് ആദിത്യ താക്കറെയുടെ ചുണ്ടിൽ വിരിഞ്ഞ പുഞ്ചിരിയുടെ പിന്നിൽ?

shortlink

Related Articles

Post Your Comments

Related Articles


Back to top button