തൃശ്ശൂർ: ജില്ലയിൽ ആന്ത്രാക്സ് ബാധിച്ച് കാട്ടുപന്നികൾ കൂട്ടത്തോടെ ചത്തതോടെ ജാഗ്രതാ നിർദ്ദേശവുമായി ജില്ലാ ഭരണകൂടം. നിലവില്‍ വളര്‍ത്തു മൃഗങ്ങളില്‍ രോഗം കണ്ടെത്തിയിട്ടില്ലെന്നും, അതുകൊണ്ട് ആശങ്കപ്പെടേണ്ടതില്ലെന്നും കലക്ടര്‍ അറിയിച്ചു.
Also Read:10 ലക്ഷത്തിന്റെ പെട്ടിയുമെടുത്ത് റിയാസ് പുറത്തേക്ക്?
ആന്ത്രാക്സ് മനുഷ്യരിലേക്ക് പടരുന്നത് വിരളമാണ്. എങ്കിലും, ജാഗ്രത കൈവിടരുതെന്ന് കലക്ടർ ഹരിത വി.കുമാര്‍ പറഞ്ഞു. തൃശൂര്‍ അതിരപ്പള്ളി വനമേഖലയില്‍ ബുധനാഴ്ചയാണ് പന്നികളില്‍ ആന്ത്രാക്സ് സ്ഥിരീകരിച്ചത്.
ആന്ത്രാക്സ് എന്ന മാരകമായ അസുഖത്തിനു കാരണം ബാസില്ലസ് ആന്ത്രാസിസ് എന്ന ബാക്ടീരിയ ആണ്. ഇതിന്റെ വിവിധ രൂപങ്ങൾ മരണത്തിന് വരെ കാരണമാകും. കൂടുതലും മൃഗങ്ങളെയാണ് ആന്ത്രാക്സ് ബാധിക്കുന്നത്. മൃഗങ്ങൾക്ക് മനുഷ്യരിൽ ഈ രോഗം പരത്താൻ കഴിയുമെങ്കിലും മനുഷ്യർക്കു തിരിച്ചു മൃഗങ്ങളിൽ ഈ രോഗം പരത്താൻ കഴിയില്ല. വളരെ ഫലപ്രദമായ വാക്സിനുകൾ ഈ രോഗത്തിനെതിരായി നിലവിലുണ്ട്. ആന്റിബയോട്ടിക്ക് ഔഷധങ്ങൾ കൊണ്ട് ചിലതരം ആന്ത്രാക്സ് പൂർണ്ണമായും ഭേദമാക്കാൻ കഴിയും.
Post Your Comments