പ്രാഥമിക ഓഹരി വിൽപ്പനയുടെ ഭാഗമാകാനൊരുങ്ങി ജെഎം ബാക്സി പോർട്ട്സ് ആന്റ് ലോജിസ്റ്റിക്സ് ലിമിറ്റഡ്. ബെയിൻ ക്യാപിറ്റൽ പിന്തുണയുള്ള ലോജിസ്റ്റിക്സ് കമ്പനി കൂടിയാണിത്. റിപ്പോർട്ടുകൾ പ്രകാരം, ഓഹരി വിപണിയിലേക്ക് കടക്കുന്നതിന്റെ ഭാഗമായി മാർക്കറ്റ് റെഗുലേറ്ററായ സെബിക്ക് മുമ്പാകെ രേഖകൾ സമർപ്പിക്കാനുള്ള ഒരുക്കത്തിലാണ് കമ്പനി.
ഐപിഒയിൽ പുതിയ ഓഹരികളുടെ വിൽപ്പന, ഓഫർ ഫോർ സെയിൽ എന്നിവയാണ് പ്രധാനമായും ഉൾപ്പെടുത്തുന്നത്. ഓഹരി വിൽപ്പനയിലൂടെ ഏകദേശം 2,500 കോടിയോളം രൂപ സമാഹരിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. കൂടാതെ, ബെയിൻ ക്യാപിറ്റൽ ഓഫർ ഫോർ സെയിലിൽ പങ്കാളിയാകാൻ സാധ്യതയുണ്ട്. ഏതാണ്ട് 35 ശതമാനമാണ് ജെഎം ബാക്സി പോർട്ട്സ് ആന്റ് ലോജിസ്റ്റിക്സിൽ ബെയിൻ ക്യാപിറ്റലിന്റെ നിക്ഷേപം.
ഓഹരി വിൽപ്പനയിലൂടെ സമാഹരിക്കുന്ന തുക ബിസിനസ് നിക്ഷേപം ഏറ്റെടുക്കാനും കടം തിരിച്ചടയ്ക്കാനും വിനിയോഗിക്കും. സേവന രംഗത്ത് 105 വർഷത്തെ പാരമ്പര്യമാണ് ജെഎം ബാക്സി പോർട്ട്സ് ആന്റ് ലോജിസ്റ്റിക്സിനുളളത്.
Post Your Comments