Latest NewsNewsInternationalTechnology

ഫോക്സ്കോൺ: ഈ വർഷത്തെ ഐഫോൺ സീരീസ് ലോഞ്ചിന് പിന്നാലെ നിരവധി ഒഴിവുകൾ പ്രഖ്യാപിച്ചു

തൊഴിലാളികൾക്ക് ഏകദേശം 9,000 യുവാൻ വരെ ബോണസ് നൽകും

ഐഫോൺ നിർമ്മാതാക്കളായ ഫോക്സ്കോൺ പ്ലാന്റിലേക്ക് കൂടുതൽ നിയമനങ്ങൾ നടത്താൻ സാധ്യത. ഈ വർഷത്തെ ഐഫോൺ സീരീസ് ലോഞ്ച് ചെയ്യുന്നതിന് പിന്നാലെയാണ് കൂടുതൽ ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കൂടാതെ, ബോണസ് നൽകാനും തീരുമാനിച്ചിട്ടുണ്ട്. ചൈനയിലെ ഷെങ്ഷൗവിലാണ് ഫോക്സ്കോൺ പ്ലാന്റ് സ്ഥിതി ചെയ്യുന്നത്.

കോവിഡ് വ്യാപനത്തെ തുടർന്ന് കഴിഞ്ഞ മാസം നിർത്തി വെച്ച നിയമനങ്ങളാണ് ഫോക്സ്കോൺ പുനരാരംഭിക്കുന്നത്. ഈ വർഷത്തെ ഐഫോൺ സീരീസായ ഐഫോൺ 14 ലോഞ്ച് ചെയ്യുന്നതിനാൽ തൊഴിലാളികൾക്ക് ബോണസ് ഏർപ്പെടുത്തും. സൗത്ത് ചൈന മോർണിംഗ് റിപ്പോർട്ടുകൾ പ്രകാരം, തൊഴിലാളികൾക്ക് ഏകദേശം 9,000 യുവാൻ വരെ ബോണസ് നൽകും. കൂടാതെ, ബോണസിന് അർഹത ലഭിക്കാൻ തൊഴിലാളികൾ നാലുമാസമെങ്കിലും ജോലിയിൽ തുടരേണ്ടത് അനിവാര്യമാണ്.

Also Read: രണ്ടു വർഷമായി തുമ്പും തെളിവുമില്ല: സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയെ പിന്തുണച്ച് സി.പി.ഐ

കമ്പനിയുടെ ഏറ്റവും വലിയ ഐഫോൺ ഫാക്ടറി കൂടിയാണ് ഫോക്സ്കോൺ. ലോകമെമ്പാടുമുള്ള ഐഫോണുകളുടെ 80 ശതമാനത്തോളം ഉൽപ്പാദനം നടക്കുന്നത് ഫോക്സ്കോൺ പ്ലാന്റിൽ നിന്നാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button