Latest NewsNewsIndia

സർക്കാരിൽ ചേരാനുള്ള തീരുമാനം മികച്ചത്: ഫഡ്‌നാവിസിന് അഭിനന്ദനം അറിയിച്ച് അമിത് ഷാ

മുംബൈ: മഹാരാഷ്ട്ര സർക്കാരിന്റെ ഭാഗമാകുന്ന ദേവേന്ദ്ര ഫഡ്‌നാവിസിന് അഭിനന്ദനം അറിയിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സർക്കാരിൽ ചേരാനുള്ള തീരുമാനം മികച്ചതെന്ന് അമിത് ഷാ വ്യക്തമാക്കി. മഹാരാഷ്ട്രയോടുള്ള സേവന സന്നദ്ധതയും വിധേയത്വവും വ്യക്തമാക്കുന്ന തീരുമാനമാണിതെന്നും അദ്ദേഹം അറിയിച്ചു.

Read Also: ബിസിനസ് സൗഹൃദാന്തരീക്ഷം സൃഷ്ടിക്കുന്നതിൽ മുൻപന്തിയിൽ, മികച്ച പ്രകടനം കാഴ്ചവെച്ച് ഈ ഏഴ് സംസ്ഥാനങ്ങൾ

ഫഡ്‌നാവിസിനോട് ഉപമുഖ്യമന്ത്രിയാവണമെന്ന് നേതൃത്വം ആവശ്യപ്പെട്ടെങ്കിലും മന്ത്രിസഭയുടെ ഭാഗമാകാനില്ലെന്നായിരുന്നു അദ്ദേഹ ആദ്യം അറിയിച്ചിരുന്നു. എന്നാൽ, ബിജെപി നേതൃത്വത്തിന്റെ ആവശ്യം ശക്തമായതോടെ അദ്ദേഹം മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുകയായിരുന്നു.

ഇന്ന് രാത്രി ഏഴരയ്ക്കാണ് മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ഏക്നാഥ് ഷിൻഡെയും ഉപ മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫഡ്‌നാവിസും സത്യപ്രതിജ്ഞ ചെയ്തത്. രാജ്ഭവൻ ദർബാർ ഹാളിലാണ് സത്യപ്രതിജ്ഞ ചടങ്ങുകൾ നടന്നത്. ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസ് ആണ് ഷിൻഡെയെ മഹാരാഷ്ട്ര മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത്. ഏക്നാഥ് ഷിൻഡെയും ദേവേന്ദ്ര ഫഡ്നാവിസും ഒരുമിച്ചെത്തിയാണ് ഗവർണറെ കണ്ട് സർക്കാരുണ്ടാക്കാനുള്ള അവകാശം ഉന്നയിച്ചത്.

Read Also: ഇത്രേംനാൾ അപ്പുറത്ത് നിന്ന് ഒറ്റിയപ്പോ ഓർക്കണമായിരുന്നു ഉദ്ധവേ ഇപ്പുറത്തും ഒരാൾ കാണുമെന്ന്: പരിഹാസവുമായി സന്ദീപ് വാര്യർ

shortlink

Related Articles

Post Your Comments

Related Articles


Back to top button