കൊട്ടാരക്കര: മകളുടെ സംസ്കാര ചടങ്ങ് നടക്കുന്നതിനിടെ അമ്മ കുഴഞ്ഞ് വീണു മരിച്ചു. കഴിഞ്ഞ ദിവസമാണ് നെടുവത്തൂർ കുറുമ്പാലൂർ ഭൂതകുഴി അശ്വതി ഭവനിൽ അശ്വതി (27) അസുഖം ബാധിച്ചു മെഡിക്കൽ കോളജിൽ ചികിത്സയിലിക്കെ മരണപ്പെട്ടത്. തുടർന്ന്, ഇന്നലെ അശ്വതിയുടെ സംസ്കാര ചടങ്ങുകൾ നടന്നു വരവേ അമ്മ ഗീത(48) കുഴഞ്ഞു വീണു മരിക്കുകയായിരുന്നു.
Read Also : വീട്ടുവളപ്പില്‍ നിര്‍ത്തിയിട്ടിരുന്ന കാറും ഇരുചക്രവാഹനവും കത്തിച്ചു
ഇനി കുടുംബത്തിൽ അവശേഷിക്കുന്നത് ഗീതയുടെ ഭർത്താവ് മോഹനൻ മാത്രമാണ്. ഇവരുടെ ഇളയമകൻ അരുൺ പത്താം വയസിൽ അടുത്തുള്ള പാറകുളത്തിൽ വീണു മരിച്ചിരുന്നു. അതിനു ശേഷമാണ് സഹോദരി അശ്വതിക്കു സുഖമില്ലാത്ത അവസ്ഥയിലേക്ക് മാറുകയും നിരന്തരം ചികിത്സ നടത്തി വരികയും ചെയ്തത്. അതിനിടയ്ക്കാണ് അമ്മയുടെയും മകളുടെയും ദാരുണാന്ത്യം.
രാവിലെ 11 ഓടെ അശ്വതിയുടെ മൃതദേഹം അടക്കം ചെയ്തതിനു സമീപമായി തന്നെ അമ്മ ഗീതയെയും സംസ്കരിച്ചു.
Post Your Comments