ThrissurKeralaNattuvarthaLatest NewsNews

സ്ഥലം അളക്കാന്‍ കൈക്കൂലി വാങ്ങുന്നതിനിടെ താലൂക്ക് സര്‍വേയര്‍ വിജിലന്‍സ് പിടിയിൽ

നാട്ടിക മൂത്തകുന്നത്ത് വീട്ടമ്മയില്‍ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെയാണ് സര്‍വേയര്‍ അനിരുദ്ധന്‍ പിടിയിലായത്

തൃപ്രയാര്‍: സ്ഥലം അളക്കാന്‍ കൈക്കൂലി വാങ്ങുന്നതിനിടെ ചാവക്കാട് താലൂക്ക് സര്‍വേയര്‍ വിജിലന്‍സ് പിടിയിൽ. നാട്ടിക മൂത്തകുന്നത്ത് വീട്ടമ്മയില്‍ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെയാണ് സര്‍വേയര്‍ അനിരുദ്ധന്‍ പിടിയിലായത്.

ചണ്ഡീഗഢില്‍ നഴ്സിങ് ഓഫീസറായി ജോലി ചെയ്യുന്ന, മൂത്തകുന്നം ചെറുപുരയില്‍ ബാലകൃഷ്ണന്റെ മകള്‍ ദിവ്യയില്‍ നിന്നാണ് അനിരുദ്ധന്‍ കൈക്കൂലി വാങ്ങാൻ ശ്രമിച്ചത്. കുറച്ചുകാലമായി ഇയാള്‍ വിജിലന്‍സ് നിരീക്ഷണത്തിലായിരുന്നു.

Read Also : യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിന് അന്താരാഷ്ട്ര ഭീകര ബന്ധമെന്ന് സംശയം: അമിത് ഷാ

അച്ഛന്റെ വക കുടുംബസ്വത്തിന്റെ അവകാശവാദവുമായി കുടുംബാംഗങ്ങള്‍ തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നു. കോടതി നിര്‍ദ്ദേശപ്രകാരം 2018 ഫെബ്രുവരിയില്‍ കമ്മീഷന്റെ മേല്‍നോട്ടത്തില്‍ അളന്നു തിട്ടപ്പെടുത്തുന്നതിന് താലൂക്ക് സര്‍വേയറായ അനിരുദ്ധനെ ചുമതലപ്പെടുത്തി. പലതവണ മാറ്റിവെച്ചശേഷം ഈ വര്‍ഷം ജനുവരിയില്‍ 40 സെന്റ് സ്ഥലം അളന്നു. ഇതുമായി ബന്ധപ്പെട്ടാണ് കൈക്കൂലി വാങ്ങാൻ ഇയാൾ ശ്രമിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button