കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയാണ് സ്പ്രിന്‍ക്ലര്‍ അഴിമതിയിലെ ബുദ്ധികേന്ദ്രമെന്ന് സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്. മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞതെല്ലാം പച്ചക്കള്ളമാണെന്നും ഒറ്റയ്ക്ക് താൻ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്നും സ്വപ്ന പറഞ്ഞു. അതല്ലെങ്കിൽ സിസിടിവി ദൃശ്യങ്ങൾ പുറത്തു വിടാൻ അവർ വെല്ലുവിളിച്ചു.
2 016 മുതല്‍ 2020 വരെ പലതവണ താൻ ക്ലിഫ് ഹൗസില്‍ പോയിട്ടുണ്ട്. പ്രോട്ടോക്കോള്‍ ലംഘിച്ച് പലതവണ കോണ്‍സുല്‍ ജനറലിനെ ക്ലിഫ് ഹൗസില്‍ കണ്ടു. ഷാജ് കിരണ്‍ ഇടനിലക്കാരനല്ലെങ്കില്‍ എന്തിന് വിജിലന്‍സ് മേധാവിയെ മാറ്റിയെന്നും അവർ ചോദിച്ചു.
ഷാര്‍ജ സുല്‍ത്താന് കൈക്കൂലി കൊടുത്തെന്ന് മന്ത്രിമാരുള്‍പ്പെടെ പറയുന്നു. താന്‍ അങ്ങനെ പറഞ്ഞിട്ടില്ല. ഇവര്‍ ഇംഗ്ലീഷ് ശരിക്കും വായിച്ചു മനസിലാക്കട്ടെയെന്നും സ്വപ്ന പ്രതികരിച്ചു. മാധ്യമങ്ങളോട് സംസാരിക്കുമ്പോഴായിരുന്നു സ്വപ്നയുടെ വെളിപ്പെടുത്തൽ.
Post Your Comments