Latest NewsIndiaNews

മഹാരാഷ്ട്ര: ഉദ്ധവ് സർക്കാരിന്റെ വിശ്വാസ വോട്ടിന് സുപ്രീം കോടതി അനുമതി നൽകി

ഡൽഹി: മഹാരാഷ്ട്ര നിയമസഭയിൽ വ്യാഴാഴ്ച വിശ്വാസവോട്ടെടുപ്പ് നടത്താൻ സുപ്രീംകോടതിയുടെ അനുമതി. കോടതിയുടെ തീരുമാനം ശിവസേന നേതാവും മുഖ്യമന്ത്രിയുമായ ഉദ്ധവ് താക്കറെയ്ക്ക് ഏറ്റ കനത്ത തിരിച്ചടിയായി. വിശ്വാസവോട്ടെടുപ്പിനെതിരെ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയാണ് സുപ്രീംകോടതിയിൽ ഹർജി സമർപ്പിച്ചത്. വിശ്വാസവോട്ടെടുപ്പ് നാളെ രാവിലെ 11 മണിക്ക് നടക്കുമെന്ന് കോടതി വ്യക്തമാക്കി.

എം.എൽ.എമാരെ അയോഗ്യരാക്കിയ തീരുമാനം നിലനിൽക്കെ വിശ്വാസ വോട്ടെടുപ്പിലേക്ക് എങ്ങനെ പോകാൻ കഴിയുമെന്ന് ഉദ്ധവിന് വേണ്ടി ഹാജരായ മനു അഭിഷേക് സിങ്‌വി ചോദിച്ചിരുന്നു. എന്നാൽ, അയോഗ്യതയും വിശ്വാസ വോട്ടെടുപ്പും തമ്മിൽ ബന്ധമെന്താണെന്ന മറുചോദ്യമാണ് കോടതി ചോദിച്ചത്. വിശ്വാസവോട്ടെടുപ്പ് നടത്തുന്നതിന്റെ സമയപരിധിയെക്കുറിച്ച് ഭരണഘടനയിൽ നിബന്ധനയുണ്ടോ എന്നും കോടതി ആരാഞ്ഞു.

ഡിജിറ്റൽ ബിസിനസിൽ വളർച്ച ലക്ഷ്യമിട്ട് വോഡഫോൺ- ഐഡിയ

വ്യാഴാഴ്ച നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ട ഗവർണർ ഭഗത് സിംഗ് കോഷിയാരിയുടെ ഉത്തരവ് ചോദ്യം ചെയ്ത് മഹാരാഷ്ട്ര സർക്കാർ സമർപ്പിച്ച ഹർജിയാണ് സുപ്രീം കോടതി പരിഗണിച്ചത്. രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്നതിനിടെയാണ്, മഹാരാഷ്ട്രയില്‍ വ്യാഴാഴ്ച വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരി ആവശ്യപ്പെട്ടത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button