ഫാ. മാത്യു മുല്ലപ്പള്ളി സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട യുവതിയെ ഹൈന്ദവാചാര പ്രകാരം വിവാഹം കഴിച്ചത് വലിയ ചർച്ചയാകുകയാണ്. രണ്ട് കുട്ടികളുടെ അമ്മയായ യുവതിയെ വിവാഹം ചെയ്ത ഫാ. മാത്യുവിനെക്കുറിച്ചു അനീഷ് ചെമ്പേരി എന്ന യുവാവ് പങ്കിട്ട കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറൽ.
താന്‍ പഠിച്ചതെല്ലാം തെറ്റാണ് എന്ന് ഈ വ്യക്തി തെളിയിച്ചിരിക്കുന്നുവെന്നും വിഗ്രഹാരാധന പാടില്ല, ഞാനല്ലാതെ മറ്റൊരു ദൈവം നിനക്കുണ്ടാകരുത്, വ്യഭിചാരം ചെയ്യരുത്, അന്യന്റെ ഭാര്യയെ മോഹിക്കരുത് എന്നെല്ലാം വിശ്വാസികളെ പഠിപ്പിക്കുകയും അതിലുപരി പഠിക്കുകയും ചെയ്ത വ്യക്തി ഇന്ന് അന്യന്റെ ഭാര്യയെ, അന്യമതാചാര പ്രകാരം വിവാഹം ചെയ്ത്, സഭയുടെ നിയമങ്ങളും , പത്ത് കല്‍പ്പനകളും പഠിപ്പിച്ച വിശ്വാസികളെ നോക്കി പല്ലിളിച്ച് നില്‍ക്കുന്നു വെന്ന് കുറിപ്പില്‍ പരിഹസിക്കുന്നു.
കുറിപ്പ് പൂർണ്ണ രൂപം,
നൂറ് കണക്കിന് ക്രിസ്ത്യൻ ദമ്പതികളെ വിവാഹം എന്ന കൂദാശ നൽകി ആശിർവദിച്ച പ്രിയപ്പെട്ട മാത്യു മുല്ലപ്പള്ളിലച്ചന് ഹൈന്ദവ ആചര പ്രകാരമുള്ള വിവാഹ ആശംസകൾ !
കൂടെ കുറച്ച് സംശയങ്ങളും.
ഇദ്ദേഹം എന്റെ സമപ്രായക്കാരനാണ്, 25 വർഷമായി ദൈവികാന്തീരീക്ഷത്തിൽ അതിൽ 12 വർഷം വൈദിക പഠനത്തിലും, 13 വർഷം വൈദിക ശുശ്രൂഷയിലുമായിരുന്നു. താൻ പഠിച്ചതെല്ലാം തെറ്റാണ് എന്ന് ഈ വ്യക്തി തെളിയിച്ചിരിക്കുന്നു. വിഗ്രഹാരധന പാടില്ല, ഞാനല്ലാതെ മറ്റൊരു ദൈവം നിനക്കുണ്ടാകരുത്, വ്യഭിചാരം ചെയ്യരുത്, അന്യന്റെ ഭാര്യയെ മോഹിക്കരുത് എന്നെല്ലാം വിശ്വാസികളെ പഠിപ്പിക്കുകയും, അതിലുപരി പഠിക്കുകയും ചെയ്ത വ്യക്തിയാണ് ഇന്ന് അന്യന്റെ ഭാര്യയെ , അന്യമതാചാര പ്രകാരം വിവാഹം ചെയ്ത്, താൻ സഭയുടെ നിയമങ്ങളും , പത്ത് കൽപ്പനകളും പഠിപ്പിച്ച വിശ്വാസികളെ നോക്കി പല്ലിളിച്ച് നിൽക്കുന്നത്.
എന്ത് മാതൃകയാണ് ഈ വ്യക്തി തന്റെ വൈദിക ജീവിതത്തിലൂടെ ക്രിസ്ത്യാനികൾക്ക് നൽകിയത്. താൻ പഠിച്ചതും, പഠിപ്പിച്ചതും, അനുഷ്ഠിച്ചതും തെറ്റാണ് എന്ന് പരസ്യമായി തെളിയിച്ചിരിക്കുന്നു. അമ്പലത്തിൽ വച്ച് കെട്ടിയതല്ല പ്രശ്നം. താൻ വിശ്വസിച്ച മതത്തിലോ , ദൈവത്തിലോ , താൻ അനുഷ്ഠിച്ചിരുന്ന കർമ്മങ്ങളിലോ വിശ്വാസം ഉണ്ടായിരുന്നെങ്കിൽ അദ്ദേഹം പള്ളിയിൽ വച്ച് വിവാഹം കഴിക്കുമായിരുന്നു. അതാണ് വിശ്വാസം.
സേവനം ചെയ്ത ഇടവകകളിൽ തീ പാറുന്ന അത്ഭുദ രോഗ ശാന്തികൾ നടത്തി, വിശ്വാസികളുടെ സാമ്പത്തിക ക്ലേശം മാറ്റി, ജോലി തടസ്സം മാറ്റി, വീട് വയ്ക്കാനുള്ള തടസ്സം മാറ്റി, യേശുക്രിസ്തുവിനെ പോലെ അത്ഭുദം ചെയ്ത് നടന്ന വ്യക്തിയായിരുന്നു ഇന്ന് പവനായി ശവമായി പച്ചിലയും കഴുത്തിലിട്ട് വള്ളിപ്പടർപ്പിൽ കുടുങ്ങിയ ആടിനെ പോലെ നിൽക്കുന്ന നിൽപ്പു കണ്ടാൽ പെറ്റ തള്ള പൊറുക്കുവേല, എവിടെ പോയി ഇദ്ദേഹത്തിന്റെ അത്ഭുദ സിദ്ധികൾ, മനുഷ്യർക്ക് ഭക്തിയേക്കാളുപരി യുക്തിയാണവശ്യം അല്ലാ എങ്കിൽ ഇതുപോലെ ഇരിക്കും.
സ്വർഗ്ഗവും നരകവും എന്നത് കെട്ടുകഥ ആണെന്ന് ഇദ്ദേഹം തെളിയിച്ചിരിക്കുന്നു.
നരകം എന്നത് വിശ്വാസികളെ ഭയപ്പെടുത്തി കൂടെ നിർത്തുവാനുള്ള ഒരു കടിഞ്ഞാൺ മാത്രം.
അധികാരത്തിലിരിക്കുമ്പോൾ കൂടെയുള്ള ദരിദ്രരെ മറക്കുന്നതാണ് നിങ്ങൾ ചെയ്യുന്ന തെറ്റ്, പണത്തിന് വേണ്ടി സ്വന്തം സമുദായത്തിൽ പെട്ടവന്റെ ആവശ്യങ്ങൾ നിർവഹിക്കാതെ ഹുങ്കുമായി നടക്കുന്ന വൈദികർ ഇനിയും സഭയിൽ ഒരുപാടുണ്ട്.
അന്യന്റെ കുടുംബം തകർത്ത എത്ര വൈദികരെ സഭാ നേതൃത്വം ചിറകിനടിയിൽ ഒളിപ്പിച്ചിരിക്കുന്നു. ഏതോ ഒരു ആലപ്പാടൻ എന്ന വൈദികൻ തകർത്ത കുടുംബങ്ങൾ എത്രയാണ് എന്ന് ആർക്കെങ്കിലും അറിയോ. പലരും കണ്ണീരോടെ എന്നോട് ആലപ്പാടൻ എന്ന വൈദികൻ തകർത്ത അവരുടെ ജീവിതത്തേക്കുറിച്ച് പറഞ്ഞിരിക്കുന്നു. തെറ്റുകൾ മനുഷ്യ സഹജമാണ് , അത് തൊഴിലാക്കിയവരെ സംരക്ഷിക്കരുത്, നിരന്തരമായി തെറ്റുകൾ ചെയ്യുന്നവരെ ചിറകിനടിയിൽ സംരക്ഷിക്കുന്ന സഭ അവരെ പുറത്താക്കിയില്ലാ എങ്കിൽ ഇതുപോലെ നാണം കെടേണ്ടി വരും. മാന്യമായി തിരുവസ്ത്രത്തിന്റെ മഹത്വം കാത്ത് സൂക്ഷിക്കുന്ന നിരവധി വൈദികർ സഭയിലുണ്ട് അവർക്ക് കൂടി അപമാനമാണ് ഇങ്ങനെയുള്ളവരെ സംരക്ഷിച്ച് ഒടുവിൽ സഭയ്ക്ക് വിപരീതമായി പൊതു സമൂഹത്തിൽ തിരിഞ്ഞ് നിന്ന് പല്ലിളിക്കുന്നത്.
അനീഷ് ചെമ്പേരി.
Post Your Comments