Latest NewsCricketNewsSports

അയർലന്‍ഡിനെതിരായ വെടിക്കെട്ട് പ്രകടനം: ലോക റെക്കോർഡ് തകർത്ത് സഞ്ജുവും ഹൂഡയും

ഡബ്ലിന്‍: അയർലന്‍ഡിനെതിരായ രണ്ടാം ടി20യില്‍ ദീപക് ഹൂഡയുടെയും സഞ്ജു സാംസണിന്റെയും വെടിക്കെട്ട് ബാറ്റിംഗ് പ്രകടനമാണ് ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിച്ചത്. രണ്ടാം വിക്കറ്റില്‍ 176 റണ്‍സിന്‍റെ കൂട്ടുക്കെട്ടുമായി ഇരുവരും കളം നിറഞ്ഞപ്പോൾ ടി20യില്‍ ഏതൊരു വിക്കറ്റിലെയും ഇന്ത്യന്‍ താരങ്ങളുടെ ഉയർന്ന കൂട്ടുക്കെട്ടിന്‍റെ റെക്കോർഡ് ഇതോടെ ഇരുവരും പേരിലാക്കി.

കൂടാതെ, മറ്റൊരു റെക്കോർഡ് കൂടി സഞ്ജുവും ഹൂഡയും തകർത്തു. രാജ്യാന്തര ടി20യില്‍ രണ്ടാം വിക്കറ്റിലെ ഉയർന്ന കൂട്ടുകെട്ട് കൂടിയാണ് സഞ്ജു സാംസണും ദീപക് ഹൂഡയും പടുത്തുയർത്തിയത്. 2020ല്‍ കേപ്ടൗണിൽ ദക്ഷിണാഫ്രിയ്‌ക്കെതിരെ ഇംഗ്ലീഷ് താരങ്ങളായ ജോസ് ബട്‍ലറും ഡേവിഡ് മലാനും ചേർന്ന് നേടിയ 167 റണ്‍സാണ് പഴങ്കഥയായത്.

അയർലന്‍ഡ് ബൗളർമാരെ നാലുപാടും പറത്തി രണ്ടാം വിക്കറ്റില്‍ 85 പന്തില്‍ 176 റണ്‍സാണ് ഹൂഡയും സഞ്ജുവും നേടിയത്. 2017ല്‍ ഇന്‍ഡോറില്‍ ശ്രീലങ്കയ്ക്കെതിരെ രോഹിത് ശർമ്മയും കെഎല്‍ രാഹുലും ഒന്നാം വിക്കറ്റില്‍ ചേർത്ത 165 റണ്‍സിന്‍റെ റെക്കോർഡ് ഇതോടെ പഴങ്കഥയായി.

മത്സരത്തിൽ ഇന്ത്യ നാല് റൺസിന് അയർലന്‍ഡിനെ പരാജയപ്പെടുത്തി. ഇന്ത്യ ഉയർത്തിയ 225 കൂറ്റൻ വിജയലക്ഷ്യത്തിന് മുന്നിൽ ബാറ്റിംഗിനിറങ്ങിയ ഐറിഷ് പട നാല് റൺസ് അകലെ വീണു. അയർലൻഡിനായി ആൻഡ്രു ബാൽബിറിനി അർധ സെഞ്ചുറി നേടി. പോൾ സ്റ്റെർലിം​ഗും ജോർജ് ഡോക്റല്ലും മാർക്ക് അഡയറും മിന്നുന്ന പ്രകടനവും കാഴ്ചവെച്ചു.

Read Also:- വരണ്ട ചര്‍മ്മമുള്ളവര്‍ക്ക് പരീക്ഷിക്കാവുന്ന ചില ഫേസ് പാക്കുകൾ ഇതാ..

ടോസ് നഷ്ടപ്പെട്ട് ബാറ്റിം​ഗിനിറങ്ങിയ ഇന്ത്യ ദീപക് ഹൂഡയുടെ സെഞ്ചുറി മികവിലും സഞ്ജു സാംസണിന്റെ മിന്നും അർധ സെഞ്ചുറിയുടെ കരുത്തിലുമാണ് കൂറ്റൻ സ്കോർ നേടിയത്. ഇന്ത്യക്ക് വേണ്ടി ഭുവനേശ്വർ കുമാർ, ഹർഷൽ പട്ടേൽ, രവി ബിഷ്ണോയ്, ഉമ്രാൻ മാലിക്ക് എന്നിവർ ഓരോ വിക്കറ്റുകളും വീഴ്ത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button