
തിരുവനന്തപുരം: പെൺകുട്ടിയെ പ്രണയം നടിച്ച് തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച തിരുവനന്തപുരം സ്വദേശിയായ യുവാവ് അറസ്റ്റില്‍. കാട്ടാക്കടയിലെ എസ്.എസ് ജിതീഷിനെ (22)യാണ് ബംഗളൂരുവില്‍ വെച്ച് തളിപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്.
Also Read:കള്ളൻ കപ്പലിൽ തന്നെ: സ്വന്തം ബാങ്കിൽ നിന്ന് സ്വർണ്ണാഭരണങ്ങൾ മോഷ്ടിച്ച ജീവനക്കാരൻ പിടിയിൽ
മെയ് 22-ന് ആന്തൂര്‍ നഗരസഭാ പ്രദേശത്തെ 15 കാരിയായ പെൺകുട്ടിയെ ജിതീഷ് പ്രണയം നടിച്ച് പ്രലോഭിപ്പിച്ച് തട്ടിക്കൊണ്ടുപോവുകയായിരുന്നു. സ്‌കൂളിലേക്ക് പോയ പെണ്‍കുട്ടിയെ പുറത്തു പോകാമെന്നു പറഞ്ഞ് യുവാവ് വിളിക്കുകയും തുടർന്ന് തട്ടിക്കൊണ്ടു പോയി പീഡിപ്പിക്കുകയുമായിരുന്നു.
എന്നാൽ, പെൺകുട്ടിയെ കാണാതായതോടെ വീട്ടുകാർ പരാതിപ്പെടുകയും പ്രതിയുടെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ മനസ്സിലാക്കി പോലീസ് അന്വേഷണം ആരംഭിക്കുകയുമായിരുന്നു. ഇരുവരെയും അന്വേഷിച്ച് പോലീസ് തിരുവനന്തപുരത്ത് എത്തിയപ്പോഴേക്കും ഇരുവരും മൈസൂരു വഴി ബംഗളൂരുവില്‍ എത്തിയിരുന്നു. ഇവിടെവെച്ചാണ് പോലീസ് പ്രതിയെ പിടികൂടിയത്.
Post Your Comments