തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് നിയമസഭയിൽ വിവാദം കത്തിക്കയറുന്നു. മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനുമായി ബന്ധപ്പെട്ട് താൻ ഉന്നയിച്ച കാര്യങ്ങൾ ശരിയാണെന്ന് മാത്യു കുഴൽനാടൻ വ്യക്തമാക്കി. കണ്ണുരുട്ടിയാലോ ഉച്ചത്തില്‍ സംസാരിച്ചാലോ ചുരുണ്ട് പോകുന്നവരെ കണ്ടിട്ടുണ്ടാവാം പക്ഷെ എന്നെ ആ ഗണത്തില്‍ കൂട്ടണ്ട എന്ന് ഭരണപക്ഷത്തോട് മാത്യു കുഴൽനാടൻ പറഞ്ഞു.
Also Read:തണുത്ത വെള്ളത്തിൽ മുഖം കഴുകിയാൽ ഈ ഗുണങ്ങൾ
‘വീണാ വിജയനുമായി ബന്ധപ്പെട്ട് സഭയില്‍ ഉന്നയിച്ച കാര്യങ്ങളില്‍ എനിക്ക് ഉത്തമ ബോധ്യമുണ്ട്. തെളിവ് ഇന്ന് മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഹാജരാക്കും. മുഖ്യമന്ത്രി വിരട്ടിന്റെ ഭാഷയില്‍ സംസാരിച്ചതുകൊണ്ട് തന്റെ ആരോപണത്തില്‍ നിന്നും പിന്നോട്ട് പോകില്ല. ആദ്യമായാണ് അടിയന്തര പ്രമേയ ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്. ഉന്നയിച്ച കാര്യങ്ങളില്‍ പൂര്‍ണ്ണമായ ഉത്തരവാദിത്വമുണ്ട്’, അദ്ദേഹം പറഞ്ഞു.
അതേസമയം, സ്വർണ്ണക്കടത്ത് കേസിൽ സഭ ഇന്നും പ്രക്ഷുഭ്തമാകും. കൂടുതൽ തെളിവുകളും മറ്റും സമർപ്പിച്ച് സർക്കാരിനെ വീഴ്ത്താനാണ് കോൺഗ്രസിന്റെ ലക്ഷ്യം.
Post Your Comments