മുംബൈ: രാഷ്ട്രീയ പ്രതിസന്ധി നേരിടുന്ന മഹാരാഷ്ട്രയിൽ നിർണ്ണായക നീക്കവുമായി ബി.ജെ.പി. ഉദ്ധവ് താക്കറെ സർക്കാരിനോട് നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ നിർദ്ദേശിക്കണമെന്ന് ആവശ്യപ്പെട്ട് ദേവേന്ദ്ര ഫട്നാവിസിന്റെ നേതൃത്വത്തിൽ ബി.ജെ.പി നേതാക്കൾ ഗവർണറെ കണ്ടു. ശിവസേനയുടെ 39 എം.എൽ.എമാർ കോൺഗ്രസ്സിനുള്ള പിന്തുണ പിൻവലിച്ചതായും ഇതോടെ മഹാവികാസ് അഘാഡി സർക്കാറിന് ഭൂരിപക്ഷം നഷ്ടപ്പെട്ടതായും ഗവർണറെ അറിയിച്ചതായി ഫട്നാവിസ് പറഞ്ഞു.
Read Also: മുഖ്യമന്ത്രിയെ ആക്രമിക്കാൻ വന്നാൽ കയ്യും കെട്ടി നോക്കി നിൽക്കണോ? പ്രതികരണവുമായി കെ.കെ ശൈലജ
അതേസമയം, അടുത്ത ദിവസം നിയമസഭ വിളിച്ചുചേർക്കാൻ സർക്കാരിനോട് ഗവർണർ ആവശ്യപ്പെട്ടതായുള്ള വാർത്തകൾ പുറത്തു വന്നെങ്കിലും രാജ്ഭവൻ നിഷേധിച്ചു. ഇതുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന കത്ത് വ്യാജമാണെന്ന് രാജ്ഭവൻ അറിയിച്ചു. എന്നാൽ, ഭൂരിപക്ഷം തെളിയിക്കുന്നതിന് നിയമസഭ വിളിച്ചു ചേർക്കാനുള്ള നിർദ്ദേശം ഗവർണർ ഇന്ന് ഔദ്യോഗികമായി സർക്കാറിന് നൽകുമെന്നാണ് വിവരം. നിയമസഭ വിളിച്ചുചേർക്കാൻ ഗവർണർ ആവശ്യപ്പെട്ടാൽ അതിനെതിരെ ശിവസേന സുപ്രീം കോടതിയെ സമീപിച്ചേക്കും.
Post Your Comments