NattuvarthaLatest NewsKeralaNews

ഭൂപരിഷ്‌കരണം പോലെ കേരളം ഒരു സെറ്റില്‍മെന്റ് ആക്‌ട് രൂപീകരിക്കാന്‍ ഒരുങ്ങുന്നു: റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍

തിരുവനന്തപുരം: ഭൂപരിഷ്‌കരണം പോലെ കേരളം ഒരു സെറ്റില്‍മെന്റ് ആക്‌ട് രൂപീകരിക്കാന്‍ ഒരുങ്ങുന്നുവെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍. ഭൂമിയുടെ വിതരണവുമായി ബന്ധപ്പെട്ട് പൊതുനയം രൂപീകരിക്കാൻ പദ്ധതിയുണ്ടെന്നും, ഭവന നിര്‍മ്മാണവുമായി ബന്ധപ്പെട്ട ഒരു പുതിയ നയം അവതരിപ്പിക്കാൻ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

Also Read:അഗ്നിപഥ്, തൊഴിലില്ലായ്‌മ: രാജ്യതലസ്ഥാനത്ത് എ എ റഹീമിന്റെ നേതൃത്വത്തിൽ പ്രതിഷേധം

‘അധിക വിസ്തീര്‍ണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇത് വഴി സാധിക്കും. ലാന്‍ഡ് റീസര്‍വ്വേയുമായി ബന്ധപ്പെട്ട പരാതികളില്‍ 60 ശതമാനവും ഭൂമിയുടെ വിസ്തീര്‍ണവുമായി ബന്ധപ്പെട്ടതാണ്. കഴിഞ്ഞ വര്‍ഷം 54,000 പേര്‍ക്ക് പട്ടയം നല്‍കാന്‍ സാധിച്ചിട്ടുണ്ട്. ഈ വര്‍ഷം മലയോര ആദിവാസി മേഖലകളിലെ പട്ടയ വിതരണത്തിനാണ് വകുപ്പ് ശ്രദ്ധ കൊടുക്കുക. ഇതിനായി പ്രത്യേക ഫോഴ്‌സ് രൂപീകരിച്ചുകൊണ്ട് മാര്‍ച്ച്‌ മാസത്തിനുള്ളില്‍ പട്ടയവിതരണം സാധ്യമാക്കാനാണ് ലക്ഷ്യമിടുന്നത്’, മന്ത്രി വ്യക്തമാക്കി.

‘എല്ലാ മണ്ഡലത്തിലും എം.എല്‍.എമാരുടെ നേതൃത്വത്തില്‍ റവന്യൂവുമായി ബന്ധപ്പെട്ട് ഒരു വര്‍ഷം മുതല്‍ മൂന്നു വര്‍ഷം വരെയുള്ള കാലയളവില്‍ നടപ്പാക്കാവുന്ന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് യോഗം വിളിച്ചു കൂട്ടണം. ഇതിനായി ഡെപ്യൂട്ടി കളക്ടര്‍മാരെ നോഡല്‍ ഓഫിസര്‍മാരായി നിയമിക്കുന്നതാണ്. മൂന്ന് വര്‍ഷത്തിനുള്ളില്‍ ഭൂമിയില്ലാത്തവരെ കണ്ടെത്തി മണ്ഡലത്തില്‍ എവിടെയെങ്കിലും ഭൂമി ലഭ്യമാക്കാനുള്ള സാഹചര്യം ഒരുക്കണം’, മന്ത്രി കെ രാജൻ കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button