Latest NewsKeralaIndiaNews

കനയ്യ ലാലിന്റെ കഴുത്തറുത്ത പ്രതികൾ ഐ.എസ് സ്ളീപ്പര്‍ സെല്ലുകള്‍? ലക്ഷ്യം ഇന്ത്യൻ മണ്ണിൽ കലാപം സൃഷ്ടിക്കുക?- ജിജി നിക്‌സൺ

ഉദയ്പൂർ: ചൊവ്വാഴ്ച രാജസ്ഥാനിലെ ഉദയ്പൂർ നഗരത്തിൽ തയ്യൽക്കാരന്റെ തലയറുത്ത് കൊലപ്പെടുത്തിയ റിയാസ് അന്‍സാരി ഐ.എസുമായി ബന്ധമുള്ളയാളാണെന്ന് റിപ്പോർട്ട്. സംസ്ഥാനത്തെ ടോങ്ക് ടൗണിലെ താമസക്കാരനായ മുജീബ് അബ്ബാസിയുമായി 2021-ൽ അന്‍സാരി മൂന്ന് തവണ ബന്ധപ്പെട്ടിരുന്നു. റിയാസ് ഒരു ഐ.എസ് പ്രവർത്തകൻ ആണോയെന്ന സംശയത്തിലാണ് അന്വേഷണ സംഘം. ഇയാളുടെ ഫേസ്ബുക്ക് ഫോട്ടോകളിൽ ലോകമെമ്പാടുമുള്ള ഇസ്ലാമിക് സ്റ്റേറ്റ് പ്രവർത്തകർ ഉപയോഗിക്കുന്ന വിരൽ സിഗ്നൽ ഉപയോഗിക്കുന്നത് കാണാം.

കനയ്യ ലാലിന്റെ കഴുത്തറുത്ത ഇസ്ളാമിക തീവ്രവാദികള്‍ ഐ.എസ്.ഐ.എസ് സ്ളീപ്പര്‍ സെല്ലുകള്‍ ആണെന്ന സംശയം കഴിഞ്ഞ ദിവസം നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസിയായ ആന്റി ടെററിസം സൈബർ വിങ്ങിന്റെ സ്ഥാപകയായ ജിജി നിക്‌സൺ ഉയർത്തിയിരുന്നു. ഐ.എസ്.ഐ.എസ്, ബൊക്കോഹറാം ഫുലാനി, അല്‍ഖ്വയിദ തുടങ്ങിയ തീവ്രവാദസംഘടനകള്‍ അനുവര്‍ത്തിച്ചു വരുന്ന ഒരു ശൈലിയിലാണ് കനയ്യ ലാലിന്റെ കൊലപാതകമെന്ന് ജിജി നിരീക്ഷിക്കുന്നു. ഈ കൊലപാതകം ഐ.എസ്.ഐ.എസ് സ്പ്ലീപ്പർ സെല്ലുകള്‍ ആണ് നടത്തിയതെന്ന നിഗമനത്തിലാണ് ഏജൻസി.

Also Read:2 കുട്ടികളുടെ അമ്മയെ ഹൈന്ദവാചാരപ്രകാരം വിവാഹം ചെയ്ത വൈദികൻ ഫാ. മുല്ലപ്പള്ളിൽ സ്ഥിരം പ്രശ്നക്കാരൻ

നിരവധി തീവ്രവാദികള്‍ മുൻകൂട്ടി ആസുത്രണം ചെയ്തു നടപ്പില്‍ ആക്കിയ അതിക്രൂരമായ ഒരു നരഹത്യയാണിതെന്നും, ഇതിന് പിന്നിൽ പ്രവർത്തിച്ച തീവ്രവാദികളെ മുഴുവൻ പിടികൂടണമെന്നും ജിജി ആവശ്യപ്പെടുന്നു. ഇപ്പോള്‍ രാജസ്ഥാനില്‍ നടന്ന കൊലപാതകത്തിന്റെ പിന്നിലും 2024 -ജൂണിന് മുൻപ് ഇന്ത്യൻ മണ്ണില്‍ വന്‍ വർഗീയ കലാപങ്ങള്‍ സൃഷ്ടിച്ചെടുക്കുക എന്ന രഹസ്യ പ്ലാൻ ആണ് നടക്കുന്നതെന്ന് ഇവർ ആരോപിക്കുന്നു.

ഉദയ്പൂരിലെ മാൽദാസ് മേഖലയിലാണ് സംഭവം. ബി.ജെ.പി ദേശീയ വക്താവായ നുപൂര്‍ ശര്‍മ്മയുടെ പ്രവാചകനെതിരായ പരാമര്‍ശത്തെ പിന്തുണച്ച് സാമൂഹിക മാധ്യമത്തില്‍ പോസ്റ്റിട്ടതിനാണ് തയ്യല്‍ ജോലിക്കാരനായ കനയ്യ ലാലിനെ കൊലപ്പെടുത്തിയത്. കേസില്‍ ഉദയ്പൂര്‍ സ്വദേശികളായ ഗൗസ് മുഹമ്മദ്, മുഹമ്മദ് റിയാസ് അന്‍സാരി എന്നിവര്‍ അറസ്റ്റിലായിട്ടുണ്ട്. കനയ്യ ലാലിനെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം തലയറുത്ത് മാറ്റിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button