Latest NewsNewsIndiaBusiness

വീഗൻ ഭക്ഷണത്തിലും ഇനി സർക്കാർ അംഗീകൃത വീഗൻ ലോഗോ, പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ ഇങ്ങനെ

മറ്റ് ഭക്ഷണങ്ങളിൽ നിന്ന് വീഗൻ ഭക്ഷണങ്ങൾ തിരിച്ചറിയാൻ 2021 സെപ്തംബർ മാസം എഫ്എസ്എസ്എഐ ലോഗോ പുറത്തിറക്കിയിരുന്നു

വീഗൻ ഭക്ഷണങ്ങളുടെ ആവശ്യകത വർദ്ധിക്കുന്ന സാഹചര്യത്തിൽ രാജ്യത്ത് വീഗൻ ലോഗോ നിർബന്ധമാക്കുന്നു. ഇത് സംബന്ധിച്ച മാർഗ്ഗനിർദ്ദേശങ്ങൾ ഫുഡ് ആന്റ് സേഫ്റ്റി സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യയാണ് പുറത്തിറക്കി (എഫ്എസ്എസ്എഐ). ഇനി എല്ലാ വീഗൻ ഭക്ഷണങ്ങളിലും സർക്കാർ അംഗീകൃത വീഗൻ ലോഗോ പതിപ്പിക്കും.

വീഗൻ ഭക്ഷണങ്ങൾ നിർമ്മിക്കുന്നതിനും വിൽക്കുന്നതിനും വിതരണം ചെയ്യുന്നതിനും നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. മൃഗങ്ങളിൽ നിന്ന് നിർമ്മിക്കാത്ത ഭക്ഷണ പദാർത്ഥങ്ങളാണ് വീഗൻ ഫുഡുകൾ. അതായത്, വീഗൻ ഫുഡ് നിർമ്മാണ വേളയിൽ മൃഗങ്ങളിൽ നിന്നും ശേഖരിച്ച അഡിറ്റീവുകൾ, ഫ്ലേവറുകൾ, എൻസൈമുകൾ തുടങ്ങിയവ ഉപയോഗിക്കാൻ പാടില്ല. എഫ്എസ്എസ്എഐ യുടെ റിപ്പോർട്ടുകൾ പ്രകാരം, ചട്ടങ്ങൾ പാലിക്കാതെ ഒരു വ്യക്തിയും വീഗൻ എന്ന പേരിൽ ഭക്ഷണം നിർമ്മിക്കുകയോ പാക്ക് ചെയ്യുകയോ വിൽക്കുകയോ ഇറക്കുമതി ചെയ്യാനോ പാടില്ല.

Also Read: ഞങ്ങൾ വിമതരല്ല, വിശ്വാസ വോട്ടെടുപ്പിനായി നാളെ മുംബൈയിലെത്തും: ഷിൻഡെ ഗുവാഹത്തിയിൽ

മറ്റ് ഭക്ഷണങ്ങളിൽ നിന്ന് വീഗൻ ഭക്ഷണങ്ങൾ തിരിച്ചറിയാൻ 2021 സെപ്തംബർ മാസം എഫ്എസ്എസ്എഐ ലോഗോ പുറത്തിറക്കിയിരുന്നു. രാജ്യത്ത് വീഗൻ തന്നെയാണ് വിൽക്കുന്നതെന്ന് ഉറപ്പുവരുത്താനാണ് ഇത്തവണ വീഗൻ ലോഗോ നിർബന്ധമാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button