കണ്ണൂർ: വിമാനത്തിലെ പ്രതിഷേധം വഷളാക്കിയത് ഇ.പി ജയരാജനാണെന്ന് മുഖ്യമന്ത്രിക്കെതിരേ വിമാനത്തിൽ പ്രതിഷേധിച്ച കേസിലെ പ്രതി ഫർസീൻ മജീദ്. തൻറെ ജീവന് ഭീഷണിയുണ്ടെന്നും കൊടുംക്രിമിനലായി ചിത്രീകരിക്കുന്നത് കൊലപ്പെടുത്താൻ വേണ്ടിയാണെന്നും ഫർസീൻ മജീദ് പറഞ്ഞു.
ഷുഹൈബിന് നേരെ നടന്നത് ഇതുപോലെയുള്ള നീക്കമാണ്. തന്നെ തീവ്രവാദിയായി ചിത്രീകരിക്കാൻ ശ്രമം ഉണ്ടായി. കണ്ണൂർ സി.പി.എമ്മിന്റെ ശൈലി ഇതാണ്. വലിയ കേസുകളുണ്ട്, ക്രിമിനലാണ് എന്ന് മുദ്രകുത്തുകയും വഴിയേ ഇല്ലാതാക്കുകയും ചെയ്യും. ഇല്ലാതാക്കിക്കഴിഞ്ഞാൽ അവനൊരു വലിയ ഗുണ്ടയായിരുന്നു എന്ന രീതിയിൽ ചിത്രീകരിക്കുക. ആ ശൈലി ഇതിലും തുടർന്നുപോകുകയാണ്. ശുഹൈബിന്റെ കേസിലുൾപ്പെടെ അതാണ് സംഭവിച്ചത്. ശുഹൈബിനെ കൊലപ്പെടുത്തിയപ്പോഴും ഇല്ലാതാക്കിയപ്പോഴും അവരുടെ ആരോപണം കൃത്യമായിരുന്നു എന്നും ഫർസീൻ മജീദ് പറഞ്ഞു.
ഒരു പക്ഷേ, ഇ.പി ജയരാജൻ മുന്നിലേക്ക് കടന്നുവന്നില്ലായിരുന്നുവെങ്കിൽ, ഇതൊരു വിഷയമേ ആകാത്ത പ്രതിഷേധത്തിലൊതുങ്ങുമായിരുന്നു.
ബാക്കി എന്തും പറഞ്ഞോട്ടെ, തീവ്രവാദിയാണ് വർഗീയവാദിയാണ് എന്ന് പറയുന്നത് ഹൃദയത്തിലാണ് കൊള്ളുന്നത്. എന്റെ പേരുൾപ്പെടെ വലിച്ചിഴച്ചുകൊണ്ടാണ് ക്രിമനലാണ്, തീവ്രവാദിയാണ് എന്ന് ആരോപിക്കാൻ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments