Latest NewsKeralaIndia

പരസ്പരം പ്രോത്സാഹനം നൽകി വളരുന്ന വർഗ്ഗീയ ശക്തികളുടെ വാളുകളിൽ നിന്ന് മത നിരപേക്ഷ ഇന്ത്യയെ രക്ഷിക്കണം: ആര്യ രാജേന്ദ്രൻ

തിരുവനന്തപുരം: ഉദയ്പൂർ സംഭവത്തിൽ ബിജെപിക്കെതിരെയും ന്യൂനപക്ഷ തീവ്രവാദത്തിനെതിരെയും പ്രതികരിച്ച് തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ. ബിജെപി ഉയർത്തുന്ന മുസ്ലിം വിരുദ്ധ പ്രചാരണത്തിന് അനുപൂരകമായി പ്രവർത്തിച്ച് വർഗ്ഗീയതയുടെ സന്തുലിതമായ ഇക്കോ സിസ്റ്റം ഇന്ത്യയിൽ സൃഷ്ടിക്കുകയാണ് ന്യൂനപക്ഷ വർഗ്ഗീയ സംഘടനകളെന്ന് ആര്യ ഫേസ്‌ബുക്കിലൂടെ പറഞ്ഞു.

ആര്യയുടെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം:

രാജസ്ഥാനിലെ ഉദയ്പൂരിൽ നടന്ന ക്രൂരമായ കൊലപാതകം സമൂഹ മനസാക്ഷിയെ ഞെട്ടിപ്പിക്കുന്നതും സാമുദായിക ഐക്യം തകർക്കാൻ ലക്ഷ്യം വച്ചുള്ളതുമാണ്. ഭീകരവാഴ്‌ചയിലേക്ക് ഇന്ത്യയെ നയിക്കുന്ന വർഗ്ഗീയതയുടെ എല്ലാ വകഭേദങ്ങളെയും ജാഗ്രതയോടെ പ്രതിരോധിക്കേണ്ടതുണ്ട്. ബിജെപി ഉയർത്തുന്ന മുസ്ലിം വിരുദ്ധ പ്രചരണത്തിന് അനുപൂരകമായി പ്രവർത്തിച്ച് വർഗ്ഗീയതയുടെ സന്തുലിതമായ ഇക്കോ സിസ്റ്റം ഇന്ത്യയിൽ സൃഷ്ടിക്കുകയാണ് ന്യൂനപക്ഷ വർഗ്ഗീയ സംഘടനകൾ ചെയ്യുന്നത്.

പരസ്പരം പ്രോത്സാഹനം നൽകി വളരുന്ന വർഗ്ഗീയ ശക്തികളുടെ വാളുകളിൽ നിന്ന് മത നിരപേക്ഷ ഇന്ത്യയെ സംരക്ഷിക്കേണ്ടതുണ്ട്. രാജ്യത്തിന്റെ ഐക്യത്തിന് വിഘാതം സൃഷ്ടിക്കുകയും നാടിന്റെ ബഹുസ്വരത തകർക്കുകയും ചെയ്യുന്ന വർഗ്ഗീയതക്കെതിരെ മത നിരപേക്ഷ സമൂഹം ഒന്നിക്കണം. ഉദയ്പൂരിൽ നടന്ന കൊലപാതകത്തെ ഡി വൈ എഫ് ഐ അതിശക്തമായി അപലപിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button