തിരുവനന്തപുരം: തൊഴിലാളികളുടെ ഉപരോധ സമരം തുടരുന്ന സാഹചര്യത്തില്‍, കെ.എസ്.ആര്‍.ടി.സിയിലെ ശമ്പള പ്രതിസന്ധിയെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഗതാഗതമന്ത്രി ആന്റണി രാജു വിളിച്ച് ചേർത്ത യോഗം ഇന്ന് നടക്കും.
മൂന്ന് അംഗീകൃത യൂണിയനുകളുടെ നേതാക്കളും മാനേജ്‌മെന്റ് പ്രതിനിധികളും ചര്‍ച്ചയില്‍ പങ്കെടുക്കും. ശമ്പള വിതരണത്തിലെ പാളിച്ചകള്‍ 12 മണിക്കൂര്‍ സിംഗിള്‍ ഡ്യൂട്ടി തുടങ്ങിയ പ്രശ്‌നങ്ങള്‍ തൊഴിലാളി നേതാക്കള്‍ ഉന്നയിക്കും. മെയ് മാസത്തെ ശമ്പളം മുഴുവന്‍ ജീവനക്കാര്‍ക്കും ഇതുവരെ വിതരണം ചെയ്തിട്ടില്ല.
ആവശ്യങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ പണിമുടക്കിലേക്കടക്കം നീങ്ങേണ്ടി വരുമെന്ന് നേതാക്കള്‍ അറിയിച്ചിരുന്നു. ഹൈക്കോടതി ഇടപെടലിന്റെ കൂടി പശ്ചാത്തലത്തില്‍ ചര്‍ച്ച നിര്‍ണ്ണായകമാണ്.
അതേസമയം, ചീഫ് ഓഫീസ് ഉപരോധിച്ചും മനുഷ്യപ്പൂട്ട് തീര്‍ത്തും യൂണിയനുകള്‍ സമരം ശക്തമാക്കുകയാണ്.
Post Your Comments