എല്ലാവിധ ആരോഗ്യപ്രശ്നങ്ങള്‍ക്കുമുള്ള പ്രതിവിധിയാണ് മഞ്ഞളും നാരങ്ങയും. ദിവസവും ഒരു ഗ്ലാസ് നാരങ്ങ വെള്ളത്തില്‍ ഒരു നുള്ള് മഞ്ഞള്‍ പൊടി ചേര്‍ത്ത് കുടിക്കുന്നത് ദഹനസംബന്ധമായ പ്രശ്നങ്ങള്‍ അകറ്റാന്‍ സഹായിക്കും. ശരീരത്തിലെ വിഷാംശങ്ങള്‍ പുറംന്തള്ളാനും നെഞ്ചെരിച്ചില്‍ എന്നിവ ഇല്ലാതാക്കാനും നാരങ്ങയ്ക്കും മഞ്ഞളിനും കഴിവുണ്ട്. പ്രമേഹമുള്ളവര്‍ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മാത്രമേ നാരങ്ങ വെള്ളത്തില്‍ മഞ്ഞള്‍ ചേര്‍ത്ത് കുടിക്കാവൂ.
കുട്ടികളില്‍ വയറ് വേദന ഇടവിട്ട് വരാറുണ്ട്. നാരങ്ങ വെള്ളത്തില്‍ അല്‍പം മഞ്ഞള്‍ പൊടി ചേര്‍ത്ത് കുടിക്കുന്നത് കുട്ടികളില്‍ വയറ് വേദന തടയാന്‍ സഹായിക്കും. സന്ധിവേദനകള്‍ മാറ്റാന്‍ ഈ പാനീയം കുടിക്കുന്നത് ഗുണം ചെയ്യും. രാവിലെ മഞ്ഞള്‍ വെള്ളം കുടിക്കുന്നത് ഹൃദ്രോഗം ഉണ്ടാകുന്നതില്‍ നിന്നു തടയും.
ബുദ്ധിവികാസത്തിന് ഏറ്റവും നല്ലൊരു മരുന്നാണെന്ന് പറയാം. അത് കൂടാതെ, പ്രതിരോധശേഷി കൂട്ടുകയും കരള്‍ രോഗങ്ങള്‍ വരാതിരിക്കാനും നാരങ്ങ വെള്ളത്തില്‍ അല്‍പം മഞ്ഞള്‍ ചേര്‍ത്ത് കഴിക്കുന്നത് ഗുണം ചെയ്യും. ശരീരത്തില്‍ നിന്ന് കൊഴുപ്പ് കരിച്ച് കളയാന്‍ നാരങ്ങ വെള്ളം കുടിക്കുന്നത് ഗുണം ചെയ്യുമെന്നാണ് മിക്ക പഠനങ്ങളും പറയുന്നത്. രാവിലെ വെറും വയറ്റില്‍ നാരങ്ങാവെള്ളം കുടിക്കുന്നത് ശരീരത്തിലെ ആന്റി ഓക്സിഡന്റ് പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തി പകരും.
നാരങ്ങ വിറ്റാമിന്‍ സി യാല്‍ സമ്പന്നമാണ്. ഒട്ടേറെ പഠനങ്ങളില്‍ നാരങ്ങാവെള്ളം രാവിലെ കുടിക്കുന്നത് വൃക്കയിലെ കല്ലിന് നിയന്ത്രണം വരുത്താന്‍ സാധിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്. മൂത്രമൊഴിക്കുന്നതിലുണ്ടാകുന്ന പ്രശ്നങ്ങള്‍ വൃക്കയില്‍ കല്ലുണ്ടാകാനുള്ള കാരണങ്ങളിലൊന്നാണ്. നാരങ്ങയില്‍ അടങ്ങിയിരിക്കുന്ന സിട്രിക്ക് ആസിഡ് മൂത്രത്തെ ശരീരത്തില്‍ നിന്ന് പൂര്‍ണമായും ഒഴിവാക്കുന്നതിനും അതുവഴി വൃക്കയില്‍ കല്ലുണ്ടാകുന്നതിനെ പ്രതിരോധിക്കുകയും ചെയ്യുന്നു.
Post Your Comments