Latest NewsNewsTechnology

യൂട്യൂബ് മ്യൂസിക്കിൽ പാട്ട് കേൾക്കുന്നവരാണോ? ഇക്കാര്യം അറിയാം

യൂട്യൂബ് മ്യൂസിക്കിന്റെ മറ്റൊരു പ്രത്യേകതയാണ് ഡിഫോൾട്ട് ഹോം കറൗസൽ

പാട്ടുകൾ ആസ്വദിക്കാൻ യൂട്യൂബ് മ്യൂസിക്ക് ഉപയോഗിക്കുന്നവർക്ക് സന്തോഷ വാർത്ത. ഉപയോക്താക്കൾക്ക് അവരുടെ മിക്സഡ് ഫോർ യു പ്ലേ ലിസ്റ്റ് കാണാനുള്ള എളുപ്പവഴിയാണ് യൂട്യൂബ് മ്യൂസിക്കിൽ അവതരിപ്പിച്ചിട്ടുള്ളത്. കൂടാതെ, പുതിയ റിലീസ് മിക്സുകളും ഇതിൽ കാണാൻ സാധിക്കും.

ചിൽ, ഫോക്കസ്, വർക്കൗട്ട്, എനർജി മൂഡ് എന്നിവയുടെ മിക്സുകൾ ഗ്രിഡ് രീതിയിലാണ് അവതരിപ്പിച്ചിട്ടുള്ളത്. ഈ ഓപ്ഷൻ ഉപയോക്താക്കൾക്ക് ഇഷ്ടപ്പെട്ട മിക്സ് കണ്ടെത്താൻ സഹായിക്കും.

Also Read: നടിയെ ആക്രമിച്ച കേസില്‍ പ്രോസിക്യൂഷന് കനത്ത തിരിച്ചടി: ഹർജി കോടതി തള്ളി, അന്ത്യശാസനം

യൂട്യൂബ് മ്യൂസിക്കിന്റെ മറ്റൊരു പ്രത്യേകതയാണ് ഡിഫോൾട്ട് ഹോം കറൗസൽ. സൂപ്പർ മിക്സ്, മൈ മിക്സ് 1-7, നിങ്ങളുടെ ലൈക്കുകൾ, ഡിസ്കവർ മിക്സ്, റിപ്ലൈ മിക്സ് എന്നിവ പ്രത്യേകമായി കാണിക്കാനാണ് ഹോം കറൗസൽ ഉൾപ്പെടുത്തിയിട്ടുള്ളത്. പുതിയ കറൗസൽ വെബ് സെർവർ റോൾഔട്ടിന്റെ ഭാഗമായതിനാൽ ചില ആൻഡ്രോയ്ഡ്, ഐഒഎസ്, വെബ് അധിഷ്ഠിത ഉപയോക്താക്കൾക്കു മാത്രമേ ആക്സസ് ചെയ്യാൻ കഴിയൂ

shortlink

Related Articles

Post Your Comments

Related Articles


Back to top button