KeralaLatest NewsNews

സില്‍വര്‍ലൈന്‍ പദ്ധതിയ്ക്ക് കേന്ദ്രാനുമതി? വിദേശ വായ്പക്ക് ശുപാര്‍ശ നൽകിയെന്ന് മുഖ്യമന്ത്രി

നീതി ആയോഗും കേന്ദ്ര റെയില്‍വേ മന്ത്രാലയവും ശുപാര്‍ശ നല്‍കി. ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് എക്സ്പെന്‍ഡിച്ചര്‍ വകുപ്പും അനുകൂലിച്ചു.

തിരുവനന്തപുരം: പിണറായി സർക്കാരിന്റെ സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരെ പ്രതിഷേധങ്ങൾ നടക്കുമ്പോൾ പദ്ധതിയുടെ വിശദാംശങ്ങൾ പുറത്ത് വിട്ട് മുഖ്യമന്ത്രി പിണറായി വിജയൻ. വിദേശ വായ്പ പരിഗണിക്കാന്‍ കേന്ദ്രശുപാര്‍ശയെന്ന് മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

‘നീതി ആയോഗും കേന്ദ്ര റെയില്‍വേ മന്ത്രാലയവും ശുപാര്‍ശ നല്‍കി. ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് എക്സ്പെന്‍ഡിച്ചര്‍ വകുപ്പും അനുകൂലിച്ചു. ശുപാര്‍ശ നല്‍കിയത് കേന്ദ്ര സാമ്പത്തികകാര്യ മന്ത്രാലയത്തിന്. കല്ലിടാന്‍ ചെലവായത് 1.33 കോടി. 19691 കല്ലുകള്‍ വാങ്ങി, 6744 എണ്ണം സ്ഥാപിച്ചു’- മുഖ്യമന്ത്രി വ്യക്തമാക്കി.

അതേസമയം, സിൽവർലൈൻ പദ്ധതി മരവിപ്പിക്കുന്നതിന് കെ റെയിലും സർക്കാരും തീരുമാനിച്ചിട്ടില്ലെന്ന് കെ.റെയിൽ എം.ഡി വി അജിത് കുമാർ. സിൽവർലൈൻ പദ്ധതിയുമായി മുന്നോട്ട് പോകുകയാണെന്നും പദ്ധതിക്കുവേണ്ട സാമൂഹികാഘാത പഠനമാണ് ന‌ടന്നുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Read Also: ജനങ്ങള്‍ ബുദ്ധിമുട്ടുമ്പോള്‍ വൈദ്യുതി ചാര്‍ജ് കൂട്ടരുത്: സി.പി.എമ്മിന്റെ കിളി പോയെന്ന് വി.ഡി സതീശൻ

കല്ലിട്ട സ്ഥലങ്ങളിൽ പഠനം നടന്നുകൊണ്ടിരിക്കുകയാണെന്നും അത് പൂർത്തിയാകുമ്പോൾ ജിയോടാ​ഗിങ് വഴി അതിർത്തി നിർണയിച്ച് ബാക്കിയുള്ള സ്ഥലങ്ങളിലും പഠനം തുടരുമെന്നും കെ റെയിൽ നടത്തിയ ജനസമക്ഷം 2.0 ഓൺലൈൻ പരിപാടിയിൽ അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button