News

ബലാത്സംഗം പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധമാകില്ല: ശ്രദ്ധേയമായി കോടതി വിധി

ബലാത്സംഗത്തിനിരയായ സ്ത്രീ ആ സമയത്ത് പ്രതിരോധിച്ചില്ലെങ്കിലോ ശരീരത്തില്‍ മുറിവുകളുടെ പാടുകള്‍ ഇല്ലെങ്കിലോ, അവള്‍ ലൈംഗികബന്ധത്തിന് സമ്മതിച്ചുവെന്ന് കരുതരുത്

പാറ്റ്‌ന: ബലാത്സംഗത്തിനിരയായ സ്ത്രീ ആ സമയത്ത് പ്രതിരോധിച്ചില്ലെങ്കിലോ ശരീരത്തില്‍ മുറിവുകളുടെ പാടുകള്‍ ഇല്ലെങ്കിലോ, അവള്‍ ലൈംഗികബന്ധത്തിന് സമ്മതിച്ചുവെന്ന് കരുതരുതെന്ന് പാറ്റ്‌ന ഹൈക്കോടതി. 2015ലെ ഒരു കേസ് പരിഗണിക്കുന്നതിനിടെ, വിചാരണ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയ വ്യക്തിയുടെ അപീല്‍ തള്ളിക്കൊണ്ടാണ് ജസ്റ്റിസ് എ.എം ബദര്‍ ശ്രദ്ധേയമായ ഈ നിരീക്ഷണങ്ങള്‍ നടത്തിയത്.

Read Also: പ്ല​സ് വ​ൺ പ​രീ​ക്ഷ​യ്ക്ക് സ്കൂ​ളി​ലേ​ക്ക് സ​ഹോ​ദ​ര​നോ​ടൊ​പ്പം പോ​ക​വേ അപകടം : വി​ദ്യാ​ർ​ത്ഥിനി മരിച്ചു

വിചാരണ കോടതിയില്‍ പ്രോസിക്യൂഷന്‍ സാക്ഷിയായി ഹാജരാക്കിയ ഇരയുടെ മൊഴിയില്‍ പിഴവില്ലെന്ന് കോടതി കണ്ടെത്തി. കേസ് റിപ്പോര്‍ട്ടില്‍ പറയുന്നതിങ്ങനെ: ‘ജാമുയി ജില്ലയില്‍ താമസിക്കുന്ന, പ്രതിയുടെ ഇഷ്ടിക ചൂളയിലെ തൊഴിലാളിയായിരുന്ന ഇര. 2015 ഏപ്രില്‍ ഒമ്പതിന് ഇവര്‍ ഉടമയില്‍ നിന്ന് കൂലി ആവശ്യപ്പെട്ടിരുന്നു. അതേ ദിവസം, രാത്രിയില്‍ യുവതിയുടെ ഭര്‍ത്താവ് വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത് പ്രതി യുവതിയെ വീട്ടിലെത്തി ബലാത്സംഗം ചെയ്തു’. ഇതുസംബന്ധിച്ച് പിറ്റേന്ന് രാവിലെ തന്നെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.

ഉപജീവനത്തിനായി ഭര്‍ത്താവ് വീട്ടില്‍ നിന്ന് പുറത്താണെന്നും മകന് നാല് വയസ് മാത്രമേയുള്ളൂവെന്നും ഇര ചോദ്യം ചെയ്യലില്‍ പറഞ്ഞതായി ഹൈക്കോടതി നിരീക്ഷിച്ചു. ‘അത്തരമൊരു സാഹചര്യത്തില്‍ അവര്‍ക്ക് എതിര്‍ക്കാന്‍ കഴിയില്ലെന്ന്’ കോടതി പറഞ്ഞു. ബലാത്സംഗത്തിന് ഇരയായ സ്ത്രീയുടെ മൊഴി വിശ്വസനീയവും സത്യവുമാണെന്ന് കണ്ടെത്തിയാല്‍, സംഭവസമയത്ത് ഇര ശാരീരികമായി എതിര്‍ത്തില്ലെന്ന കാരണത്താല്‍ ബലാത്സംഗത്തെ പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധമായി കണക്കാക്കാനാവില്ലെന്ന് ജഡ്ജി വ്യക്തമാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button