ഐസിഐസിഐ ബാങ്കിന്റെ പ്രുഡൻഷൽ ലൈഫ് ഇൻഷുറൻസ് മൊബൈൽ ആപ്പിന് ഉപയോക്താക്കൾക്കിടയിൽ വൻ സ്വീകാര്യത. ഏതാനും ദിവസങ്ങൾ കൊണ്ടാണ് 10 ലക്ഷം ഡൗൺലോഡുകൾ എന്ന ഈ നേട്ടം കൈവരിച്ചത്. സേവനങ്ങൾ എളുപ്പമാകാൻ നിരവധി സവിശേഷതകളാണ് ഈ ആപ്ലിക്കേഷനിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്.
ഈ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്തു കഴിഞ്ഞാൽ മൊബൈൽ നെറ്റ്വർക്ക് കണക്ടിവിറ്റി ഇല്ലാതെ തന്നെ വിവരങ്ങൾ അറിയാൻ സാധിക്കും. പോളിസി വിവരങ്ങളുടെ പരിശോധന, സർവീസ് അഭ്യർത്ഥന തുടങ്ങിയ സേവനങ്ങളാണ് മൊബൈൽ നെറ്റ്വർക്ക് കണക്ടിവിറ്റി ഇല്ലാതെ ലഭിക്കുന്നത്. കൂടാതെ, ഉപയോക്താക്കളുടെ നാലിലൊന്ന് സർവീസ് ഇടപാടുകൾ ഈ മൊബൈൽ ആപ്ലിക്കേഷൻ വഴിയാണ് സാധിക്കുന്നത്.
Also Read: ഷോപ്പിംഗ് മാളിൽ റോക്കറ്റ് ആക്രമണം: 10പേർ കൊല്ലപ്പെട്ടു
അടുത്തിടെയാണ് ഐസിഐസിഐ പ്രുഡൻഷൽ ലൈഫ് ഇൻഷുറൻസിന്റെ വാർഷിക ബോണസ് പ്രഖ്യാപിച്ചത്. ഈ സാമ്പത്തിക വർഷം 968.8 കോടി രൂപയാണ് വാർഷിക ബോണസ്.
Post Your Comments