
തിരുവനന്തപുരം: നിയമസഭയിൽ പ്രതിപക്ഷം കാണിക്കുന്നത് തെമ്മാടിത്തരമാണെന്നും അത് നോക്കിനിൽക്കില്ലെന്നും മന്ത്രി മുഹമ്മദ് റിയാസ്.
സഭയിൽ വൃത്തികേട് വിളിച്ചുപറയാൻ അനുവദിക്കില്ലെന്നും പ്രതിപക്ഷം സഭയ്ക്ക് അകത്ത് സകല മാന്യതയും ലംഘിക്കുകയാണെന്നും കട്ടുമുടിച്ച് ജീവിക്കാൻ ആഗ്രഹിച്ചവർക്ക് ഭരണം കിട്ടാത്തതിന്റെ മാനസിക വിഭ്രാന്തിയാണ് പ്രതിപക്ഷം കാണിക്കുന്നതെന്നും മന്ത്രി മുഹമ്മദ് റിയാസ് തുറന്നടിച്ചു.
മികച്ച പ്രതിപക്ഷ നേതാവെന്ന് പാർട്ടിയിൽ തെളിയിക്കാനുള്ള കളികളാണ് വി.ഡി സതീശന്റേത്, അതിനുവേണ്ടി മുഖ്യമന്ത്രിക്കെതിരെ വായിൽ തോന്നുന്നത് വിളിച്ചുപറയാൻ അനുവദിക്കില്ല. മാന്യത കാണിച്ചാൽ തിരിച്ചും മാന്യത കാണിക്കുമെന്നും മന്ത്രി റിയാസ് വ്യക്തമാക്കി.
Post Your Comments