KeralaLatest NewsIndia

‘കേരളം അറിയാന്‍ താല്‍പര്യപ്പെടുന്ന വിഷയം’: സ്വര്‍ണക്കടത്തില്‍ ഇന്ന് 1 മണിക്ക് സഭ നിര്‍ത്തി വച്ച്‌ ചര്‍ച്ച

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് വിഷയത്തില്‍ ഇന്ന് നിയമസഭയില്‍ ചര്‍ച്ച. ഉച്ചയ്ക്ക് ഒരു മണിമുതല്‍ രണ്ടുമണിക്കൂര്‍ നേരം സഭ നിര്‍ത്തിവച്ചു കൊണ്ടായിരിക്കും പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയം ചര്‍ച്ച ചെയ്യുക. ചർച്ച രണ്ടുമണിക്കൂർ നീണ്ടുനിൽക്കും. ജനങ്ങൾക്ക് അറിയാൻ താൽപര്യമുള്ള വിഷയമായതിനാൽ അടിയന്തിര പ്രമേയം ചർച്ച ചെയ്യാമെന്ന് പിണറായി വിജയനും അറിയിച്ചു. രണ്ടാം പിണറായി സർക്കാരിൻ്റെ കാലത്തെ രണ്ടാമത്തെ അടിയന്തര പ്രമേയ ചർച്ചയാണിത്.

ആദ്യം സിൽവർലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട അടിയന്തര പ്രമേയത്തിലാണ് ആദ്യം ചർച്ച നടന്നത്. സ്വർണ കടത്ത് കേസ് അട്ടിമറിക്കുന്നു എന്നാരോപിച്ചാണ് ഷാഫി പറമ്പിൽ എം.എൽ.എ നിയമസഭയിൽ അടിയന്തര നോട്ടീസ് നൽകിയത്. സ്വപ്നയുടെ രഹസ്യ മൊഴി തിരുത്തിക്കാൻ നീക്കം നടന്നു. വിജിലൻസ് ഡയറക്ടറേയും ഇടനിലക്കാരനേയും ഇതിനായി ഉപയോഗിച്ചു തുടങ്ങിയ കാര്യങ്ങളാണ് നോട്ടീസിൽ കാണിച്ചിരിക്കുന്നത്.

ഭരണ പ്രതിപക്ഷ നിരകളിലെ തിരഞ്ഞെടുക്കപ്പെട്ട വ്യക്തികളായിരിക്കും ചര്‍ച്ചയില്‍ പങ്കെടുക്കുക. ഇതിനാല്‍ തന്നെ ആരോപണ പ്രത്യാരോപണങ്ങള്‍ക്കും വന്‍ ബഹളത്തിനും സഭ വേദിയാകും. സ്വര്‍ണക്കടത്തിലെ പ്രതിയായ സ്വപ്ന സുരേഷ് ഉന്നയിച്ച ആരോപണങ്ങളില്‍ ചിലതിന് മാത്രമാണ് ഇന്നലെ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി മറുപടി പറഞ്ഞത്. ചര്‍ച്ചയില്‍ ശേഷിക്കുന്ന ആരോപണങ്ങള്‍ക്കും മുഖ്യമന്ത്രി മറുപടി പറയുമെന്നാണ് കരുതുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button