സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങൾക്കുള്ള വായ്പ പരിധി ഉയർത്തി കേരള ഫൈനാൻഷ്യൽ കോർപ്പറേഷൻ (കെഎഫ്സി). വായ്പ പരിധി രണ്ടു കോടി രൂപയാണ് ഉയർത്തിയത്. മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതിയുടെ ഭാഗമായാണ് വായ്പ പരിധിയിൽ മാറ്റങ്ങൾ വരുത്തിയത്. നേരത്തെ വായ്പ പരിധി ഒരു കോടി രൂപയായിരുന്നു.
വായ്പ പരിധി ഉയർത്തിയതോടെ, രണ്ടു കോടി രൂപയ്ക്ക് അഞ്ച് ശതമാനമാണ് പലിശ നിരക്ക്. ഇതിൽ കേരള സർക്കാരിന്റെ 3 ശതമാനവും കെഎഫ്സിയുടെ രണ്ട് ശതമാനവും സബ്സിഡി വഴിയാണ് ശതമാനം പലിശ നിരക്കിൽ വായ്പ നൽകുന്നത്. ഈ വായ്പകൾക്ക് 10 വർഷമാണ് തിരിച്ചടവ് കാലാവധി. എന്നാൽ, പലിശയുടെ ആനുകൂല്യം ലഭിക്കുന്നത് ആദ്യ 5 വർഷത്തേക്ക് മാത്രമായിരിക്കും.
Also Read: കെ. ഡിസ്‌ക് വഴി രജിസ്റ്റർ ചെയ്തത് 53.42 ലക്ഷം തൊഴിലന്വേഷകർ: മന്ത്രി എം.വി ഗോവിന്ദൻ
ഇക്കഴിഞ്ഞ സംസ്ഥാന ബഡ്ജറ്റിലെ പ്രഖ്യാപനമാണ് ഈ നടപടിയിലൂടെ ഇത്തവണ യാഥാർത്ഥ്യമാകുന്നത്. രണ്ട് കോടിയിൽ അധികമുള്ള വായ്പകൾക്ക് സാധാരണ പലിശ നിരക്കാണ് ഈടാക്കുക. കൂടാതെ, പദ്ധതി തുകയുടെ 90 ശതമാനം വരെ വായ്പ ലഭ്യമാണ്.
Post Your Comments