KeralaLatest NewsNews

അട്ടപ്പാടിയില്‍ വീണ്ടും നവജാത ശിശു മരിച്ചു

അട്ടപ്പാടി: അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം. പെണ്‍കുഞ്ഞാണ് മരിച്ചത്. അട്ടപ്പാടി ചിറ്റൂര്‍ ഊരിലെ ഷിജു- സുമതി ദമ്പതികളുടെ കുഞ്ഞാണ് പ്രസവിച്ച ഉടനെ മരിച്ചത്. ഇന്ന് രാവിലെയായിരുന്നു പ്രസവം. സുമതി ഉയര്‍ന്ന രക്തസമ്മര്‍ദത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. സ്‌കാനിംഗില്‍ ഭ്രൂണാവസ്ഥയില്‍ തന്നെ കുഞ്ഞിന്റെ തലയില്‍ മുഴയുണ്ടായിരുന്നു.

ഓഗസ്റ്റ് ഒന്നിനായിരുന്നു സുമതിക്ക് പ്രസവ തിയതി പറഞ്ഞിരുന്നത്. ഉയര്‍ന്ന രക്തശ്രാവത്തെ തുടര്‍ന്ന് ഇതിനിടയില്‍ അവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്ന് രാവിലെ പ്രസവിക്കുകയും കുഞ്ഞ് മരണപ്പെടുകയും ചെയ്തു.

തലയില്‍ നേരത്തെ കണ്ടെത്തിയ മുഴയാണോ മരണകാരണം എന്നതില്‍ വ്യക്ത വരേണ്ടതുണ്ട്. ഈ വര്‍ഷം അട്ടപ്പാടിയില്‍ നടക്കുന്ന ഒമ്പതാമത്തെ ശിശുമരണമാണിത്. നവജാത ശിശുമരണം അഞ്ചാമത്തേതുമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button