Latest NewsIndia

4 ദിവസത്തിനുള്ളിൽ എയർഫോഴ്സിന് ലഭിച്ചത് 94,000 അപേക്ഷകൾ: അഗ്നിപഥ് പദ്ധതി വൻവിജയം

ഡൽഹി: അഗ്നിപഥ് പദ്ധതി പ്രകാരം സൈന്യത്തിലേക്ക് പ്രവേശിക്കാൻ രാജ്യത്തൊട്ടാകെയുള്ള യുവാക്കളുടെ കുത്തൊഴുക്ക്. നാല് ദിവസത്തിനുള്ളിൽ ഇന്ത്യൻ എയർഫോഴ്സിന് ലഭിച്ചത് 94,000 അപേക്ഷകൾ ആണെന്ന് അധികൃതർ വ്യക്തമാക്കുന്നു.

തിങ്കളാഴ്ച രാവിലെ പത്തര വരെയുള്ള കണക്കുകളാണിത്. രാഷ്ട്രീയ താല്പര്യങ്ങൾ മൂലം രാജ്യവ്യാപകമായി പ്രതിഷേധങ്ങൾ നടക്കുന്നതിനിടയിലും, സൈനിക സേവനം അനുഷ്ഠിക്കാൻ ആഗ്രഹിക്കുന്ന ആവേശഭരിതരായ യുവാക്കൾ ഈ സുവർണ്ണ അവസരം പ്രയോജനപ്പെടുത്തുകയാണ്. മറ്റുള്ള സായുധസേനകളിലും സമാനമായ അവസ്ഥയാണ്.

Also read: പ്രസാദമായി ബർഗറുകളും സാൻഡ്‌വിച്ചുകളും: അറിയാം ചെന്നൈയിലെ മോഡേൺ ക്ഷേത്രത്തെപ്പറ്റി

ജൂലൈ അഞ്ചാം തീയതിയാണ് രജിസ്ട്രേഷൻ ക്ലോസ് ചെയ്യുക. അഗ്നിപഥ് പദ്ധതി കേന്ദ്രസർക്കാർ പ്രഖ്യാപിച്ചത് ജൂൺ 14നാണ്. ഇതിനെ തൊട്ടുപിന്നാലെ രാജ്യവ്യാപകമായി പ്രതിഷേധങ്ങൾ അരങ്ങേറിയിരുന്നു. ബിഹാറാണ് ഏറ്റവുമധികം പ്രതിഷേധങ്ങൾക്ക് വേദിയായത്. അക്രമങ്ങളെ തുടർന്ന് മുന്നൂറിലധികം ട്രെയിനുകൾ ക്യാൻസൽ ചെയ്യപ്പെട്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button