Latest NewsKeralaNews

രാവിലെ വെറും വയറ്റിൽ ഉലുവ വെള്ളം കുടിച്ചാൽ

ദിവസവും ഉലുവ കഴിച്ചാലുള്ള ​ഗുണങ്ങൾ ചെറുതല്ല. ഉലുവ മാത്രമല്ല ഉലുവ വെള്ളത്തിനുമുണ്ട് ​ധാരാളം ​ഗുണങ്ങൾ. ഫോളിക് ആസിഡ്, വിറ്റാമിൻ എ, വിറ്റാമിൻ സി എന്നിവ ധാരാളം ഉലുവയിൽ അടങ്ങിയിട്ടുണ്ട്. അതിനാൽ തന്നെ, ഉലുവ കൂടുതൽ ഉപയോഗിക്കുന്നത് നല്ലതാണ്.

പ്രസവിച്ച സ്ത്രീകൾക്ക് മുലപ്പാൽ വർദ്ധിക്കാൻ ഉലുവകൊണ്ട് ലേഹ്യം ഉണ്ടാക്കികൊടുക്കാറുണ്ട്. അതുകൊണ്ട് തന്നെ, ഉലുവ എങ്ങനെ വേണമെങ്കിലും ഉപയോഗിക്കാവുന്നതാണ്. ഉലുവ വെളളം കുടിക്കുന്നത് ആരോഗ്യത്തിന് ഒരുപാട് ഗുണം ചെയ്യും. ഉലുവയിട്ട് വെള്ളം തിളപ്പിച്ചതിന് ശേഷമാണ് ഉപയോഗിക്കുക.

ഉലുവ വെള്ളം വെറും വയറ്റിൽ രാവിലെ കുടിക്കുന്നതാണ് നല്ലത്. ഉലുവയിട്ട് തിളപ്പിച്ച വെള്ളം കൊളസ്‌ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നു. ചീത്ത കൊളസ്ട്രോളായ എൽ.ഡി.എൽ കൊളസ്ട്രോൾ കുറയ്ക്കാൻ മാത്രമല്ല, നല്ല കൊളസ്ട്രോളായ എച്ച്.ഡി.എൽ കൊളസ്ട്രോൾ കൂട്ടാനും ഉലുവയിട്ട വെള്ളം സഹായിക്കും. ക്യാൻസർ തടയാനുളള ശേഷി ഉലുവയ്ക്കുണ്ട്. ശരീരത്തിലെ ടോക്സിനുകൾ അകറ്റാൻ ഉലുവ സഹായിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button