Latest NewsKeralaNews

ബലാത്സംഗ കേസില്‍ വിജയ് ബാബു കുറ്റക്കാരന്‍: കൊച്ചി ഡിസിപി വി.യു കുര്യക്കോസ്

അന്വേഷണത്തില്‍ പ്രതി കുറ്റം ചെയ്തതായി തെളിഞ്ഞു

കൊച്ചി: ബലാത്സംഗ കേസില്‍ വിജയ് ബാബു കുറ്റക്കാരനാണെന്ന് തെളിഞ്ഞെന്ന് കൊച്ചി ഡിസിപി വി.യു കുര്യക്കോസ്. ചോദ്യം ചെയ്യലിന് ഹാജരായ വിജയ് ബാബുവിന്റെ അറസ്റ്റ്‌
രേഖപ്പെടുത്തി കസ്റ്റഡിയിലെടുത്തിരിക്കുകയാണ്. തെളിവെടുപ്പിനായി വിജയ് ബാബുവിനെ കൊണ്ടുപോകും.

Read Also: അയോഗ്യത നോട്ടിസില്‍ മറുപടി നല്‍കണം: വിമത എം.എല്‍.എമാര്‍ക്ക് സമയം നീട്ടി നല്‍കി സുപ്രീം കോടതി

അന്വേഷണത്തില്‍ പ്രതികുറ്റം ചെയ്തതായി തെളിഞ്ഞതാണ്. ഇപ്പോള്‍ അറസ്റ്റ് രേഖപ്പെടുത്തി കസ്റ്റഡിയില്‍ എടുത്തിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. തെളിവെടുപ്പിന് ശേഷം വീണ്ടും വിശദമായി ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ശേഷം ഹൈക്കോടതിയില്‍ നിന്ന് മുന്‍കൂര്‍ ജാമ്യം നേടിയ പശ്ചാത്തലത്തില്‍ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടേക്കും.

പരാതിയില്‍നിന്ന് പിന്‍മാറാന്‍ അതിജീവിതയ്ക്ക് വിജയ് ബാബു ഒരു കോടി രൂപ വാഗ്ദാനം ചെയ്‌തെന്ന് നേരത്തെ ആരോപണമുണ്ടായിരുന്നു. ഇത് സംബന്ധിച്ചും അന്വേഷണം നടത്തും. നടിയുടെ പേര് സമൂഹ മാദ്ധ്യമങ്ങളില്‍ വെളിപ്പെടുത്തിയ കേസിലും നടപടിയുണ്ടാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button