
പെരുമ്പാവൂർ: മാങ്ങ പറിക്കാൻ മാവിൽ കയറിയ യുവാവ് വീണു മരിച്ചു. ഓടക്കാലി ചാലിപ്പാറ പൊന്നുരുത്തുംകുടി വീട്ടിൽ ചന്ദ്രന്റെ മകൻ പി.സി. ബിനു (42) ആണ് മരിച്ചത്.
ഞായറാഴ്ച വൈകുന്നേരം അഞ്ചിന് വേങ്ങൂരിലെ വാടക വീടിന് സമീപമാണ് സംഭവം. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഓടക്കാലിയിൽ ഇലക്ട്രിക് ജോലികൾ നടത്തുകയായിരുന്നു ബിനു.
മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഭാര്യ: അനില. സംസ്കാരം തിങ്കളാഴ്ച നടത്തും.
Post Your Comments