Latest NewsNewsInternationalGulfQatar

ഖത്തറിൽ ശക്തമായ കാറ്റിന് സാധ്യത: മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

ദോഹ: ഖത്തറിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മണിക്കൂറിൽ മുപ്പത്തഞ്ച് കിലോമീറ്റർ വരെ വേഗതയുള്ള വടക്കുപടിഞ്ഞാറൻ കാറ്റിന് സാധ്യതയുള്ളതായാണ് മുന്നറിയിപ്പ്. കാറ്റ് മൂലം അന്തരീക്ഷത്തിൽ പൊടി ഉയരുന്നതിനും, കാഴ്ച മറയുന്നതിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Read Also: ‘ചോദ്യം ചെയ്യപ്പെടുമ്പോൾ അവകാശങ്ങളെ റദ്ദാക്കുന്ന ഇടത് അജണ്ട അംഗീകരിക്കാനാകില്ല’: മാദ്ധ്യമ വിലക്കിനെതിരെ വി. മുരളീധരന്‍

അതേസമയം, ഖത്തറിൽ താപനില ഉയരുകയാണ്. 49 ഡിഗ്രി സെൽഷ്യസാണ് ഖത്തറിൽ കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയ താപനില. സുദാന്തിലെ മേഖലയിലാണ് അന്തരീക്ഷ താപനില 49 ഡിഗ്രി രേഖപ്പെടുത്തിയത്. വരുംദിനങ്ങളിലും പകൽ സമയങ്ങളിൽ വലിയ തോതിൽ ചൂട് അനുഭവപ്പെടുമെന്നും കാലാവസ്ഥാ വിദഗ്ധർ പ്രവചിക്കുന്നു.

Read Also: ‘വിഷയം കത്തിച്ചാൽ വിജയനെയോ സർക്കാരിനെയോ തകർക്കാമെന്നാണ് ചിലരുടെ മോഹം, ജനങ്ങൾക്ക് മുന്നിലുള്ള തുറന്ന പുസ്തകമാണ് ഞാൻ’

shortlink

Related Articles

Post Your Comments

Related Articles


Back to top button