തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് തുറന്ന കത്തുമായി പി.സി ജോര്‍ജ്. വളരെ പ്രതീക്ഷയോടെയാണ് മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനം കണ്ടുകൊണ്ടിരുന്നതെന്നും എന്നാല്‍ മുഖ്യമന്ത്രി തന്നെ നിരാശപ്പെടുത്തിയെന്നും പി.സി ജോര്‍ജ് ഫേസ്ബുക്കില്‍ കുറിച്ചു.
സ്വര്‍ണകള്ളക്കടത്തിന്റെ പേരില്‍ ജനമനസില്‍ ആരോപണവിധേയമായിരിക്കുന്ന മുഖ്യമന്ത്രിയേയും കുടുംബത്തേയും നാണക്കേടില്‍ നിന്ന് രക്ഷിക്കുന്നതിന് ഒരു ജുഡീഷ്യല്‍ അന്വേഷണമെങ്കിലും ഉത്തരവിടുമെന്നാണ് താന്‍ പ്രതീക്ഷിച്ചിരുന്നതെന്ന് പി.സി ജോര്‍ജ് പറയുന്നു. രാജിവെച്ച് നിരപരാധിത്വം തെളിയിക്കുമെന്ന് മുഖ്യമന്ത്രി വെല്ലുവിളിച്ചിരുന്നെങ്കില്‍ എത്ര നന്നായിരുന്നെന്നും പി.സി ജോര്‍ജ് പറഞ്ഞു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം..
*മുഖ്യമന്ത്രി പിണറായി വിജയന് ഒരു തുറന്ന കത്ത്*
ബഹുമാനപ്പെട്ട മുഖ്യമന്ത്രി,
അങ്ങയുടെ പത്രസമ്മേളനം വലിയ ആവേശത്തോടെയാണ് നോക്കിയിരുന്ന് പൂര്‍ണ്ണമായും ഞാന്‍ കണ്ടത്. അങ്ങ് എന്നെ നിരാശപ്പെടുത്തി. ഞാന്‍ പ്രതീക്ഷിച്ചത് സ്വര്‍ണ കളളക്കടത്തിന്റെ പേരില്‍ ജനമനസ്സില്‍ ആരോപണ വിധേയമായിരിക്കുന്ന അങ്ങയേയും കുടുംബത്തെയും നാണക്കേടില്‍ നിന്ന് രക്ഷിക്കുന്നതിന് ഒരു ജുഡീഷ്യല്‍ അന്വേഷണത്തിനെങ്കിലും ഉത്തരവ് ഇടുമെന്നാണ്. അതോടൊപ്പം തന്നെ രാജിവെച്ച് നിരപരാധിത്വം തെളിയിക്കുമെന്ന് അങ്ങ് വെല്ലുവിളിച്ചിരുന്നു എങ്കില്‍ എത്ര നന്നായിരുന്നു. ചുരുങ്ങിയത് ഒരു സിബിഐ അന്വേഷണം എങ്കിലും പ്രഖ്യാപിച്ച് മലയാളി സമൂഹത്തിന്റെ അഭിമാനബോധം വളര്‍ത്തണമെന്നാണ് എന്റെ അഭിപ്രായം.
സ്നേഹപൂര്‍വം
പി.സി ജോര്‍ജ്
Post Your Comments