ഡൽഹി: ഹിന്ദു ദൈവങ്ങളെയും ദേവതകളെയും അപമാനിച്ച് സമൂഹ മാധ്യമങ്ങളിൽ പോസ്റ്റു ചെയ്ത ആള്‍ട്ട് ന്യൂസ് സ്ഥാപകൻ മുഹമ്മദ് സുബൈര്‍ അറസ്റ്റില്‍. മതവികാരം വ്രണപ്പെടുത്തിയ കുറ്റത്തിന് ഡല്‍ഹി പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഫേസ് ബുക്ക് പോസ്റ്റുകള്‍ വ്യാപകമായി പ്രചരിച്ചതോടെ മുഹമ്മദ് സുബൈര്‍ തന്‍റെ ഫേസ് ബുക്ക് പേജ് തന്നെ പിന്‍വലിക്കുകയും വിവാദ ട്വീറ്റുകള്‍ നീക്കം ചെയ്യുകയും ചെയ്തിരുന്നു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 295 (മനപൂര്‍വ്വം ഉപദ്രവിയ്ക്കല്‍), 153 (ലഹളയുണ്ടാക്കാന്‍ ആളുകളെ പ്രകോപിപ്പിക്കല്‍) എന്നീ അനുച്ഛേദങ്ങള്‍ ചുമത്തിയാണ് അറസ്റ്റ്.
ബി.ജെ.പി വക്താവായിരുന്ന നൂപുര്‍ ശര്‍മ്മയെ പ്രവാചക നിന്ദാ വിവാദത്തില്‍ കുടുക്കിയതും മുഹമ്മദ് സുബൈറാണ്. നൂപുര്‍ ശര്‍മ്മയുടെ അരമണിക്കൂറിലധികമുള്ള വീഡിയോയില്‍ നിന്നും, മൂന്ന് സെക്കന്‍റ് മാത്രം മുറിച്ച് മാറ്റി പ്രചരിപ്പിച്ചാണ് മുഹമ്മദ് സുബൈര്‍, നൂപുര്‍ ശര്‍മ്മയെ വിവാദത്തില്‍ കുടുക്കിയത്. സുബൈര്‍ ട്വിറ്ററില്‍ പ്രചരിപ്പിച്ച നൂപുര്‍ ശര്‍മ്മയുടെ മൂന്ന് ഒരു മിനിറ്റ് വീഡിയോയുടെ പേരിൽ അറബ് രാജ്യങ്ങള്‍ ഉള്‍പ്പെടെ ഇന്ത്യയ്‌ക്കെതിരെ പ്രതികരിക്കാന്‍ ഇടയായിരുന്നു.
‘എസ്.എഫ്.ഐക്കാരോട് കണക്കുചോദിക്കാൻ വയനാട്ടിലേക്കുവരുന്ന രാഹുൽ ഗാന്ധിയോട് ഒരു ചോദ്യം’: എം.എ ബേബി
പ്രചാവക നിന്ദാ വിവാദത്തെ തുടര്‍ന്ന് ഇന്ത്യയിലെ പല നഗരങ്ങളിലും കലാപങ്ങള്‍ നടന്നു. തുടർന്ന്, ട്വിറ്ററില്‍ ‘ദി ഹോക് ഐ’ എന്ന ഒരു ട്വിറ്റര്‍ ഉപയോക്താവ് മുഹമ്മദ് സുബൈര്‍ ഹിന്ദു ദൈവങ്ങളെയും വിശ്വാസങ്ങളെയും വ്രണപ്പെടുത്തുന്ന പോസ്റ്റുകളുടെയും ട്വീറ്റുകളുടെയും ചിത്രം പുറത്തു കൊണ്ടുവന്നു.
ഹിന്ദു ദൈവങ്ങളെ പരിഹസിക്കുന്നതിന് പുറമെ, ഹിന്ദു വിശ്വാസത്തെയും സംസ്കൃത ഭാഷയെയും മുഹമ്മദ് സുബൈര്‍ പല പോസ്റ്റുകളിലും, രൂക്ഷമായി വിമര്‍ശിക്കുന്നുണ്ട്. ഇയാളുടെ ഹിന്ദു വിദ്വേഷ പോസ്റ്റുകള്‍ തുടർച്ചയായി സമൂഹ മാധ്യമങ്ങളില്‍ പങ്കുവെയ്ക്കപ്പെട്ടു. ഇതോടെ, അപകടം മനസ്സിലാക്കിയ മുഹമ്മദ് സുബൈര്‍, തന്‍റെ ഫേസ് ബുക്ക് പേജ് ഒഴിവാക്കുകയായിരുന്നു. തുടർന്ന്, ട്വിറ്ററില്‍ പുറത്തുവിട്ട വിവാദ ട്വീറ്റുകളും നീക്കം ചെയ്തു.
Post Your Comments