ദോഹ: വാഹന നമ്പർ പ്ലേറ്റുകളിൽ അനധികൃതമായി ലോകകപ്പിന്റെ ലോഗോ പതിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി ഖത്തർ. ആഭ്യന്തര മന്ത്രാലയമാണ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്.
ലേലത്തിൽ വിറ്റഴിച്ച പ്രത്യേക നമ്പർ പ്ലേറ്റുകളിൽ മാത്രമേ ലോകകപ്പ് ലോഗോ പതിക്കാൻ അനുമതിയുള്ളുവെന്ന് മന്ത്രാലയം അറിയിച്ചു. പുതിയതായി രജിസ്റ്റർ ചെയ്ത വാഹനങ്ങൾക്ക് മാത്രമെ ഇതിന് അനുമതി ഉണ്ടാകൂ. മറ്റ് വാഹനങ്ങൾ നമ്പർ പ്ലേറ്റുകളിൽ ലോകകപ്പ് ലോഗോ സ്ഥാപിച്ചാൽ കർശന നിയമ നടപടി നേരിടേണ്ടി വരും.
Read Also: പാർട്ടി ആഘോഷിക്കാൻ ബാറിലെത്തിയ 21 കുട്ടികൾ മരിച്ച നിലയിൽ, മരിച്ചവരിലേറെയും 13 വയസ്സ് പ്രായമുള്ളവർ
Post Your Comments