മനാമ: ബഹ്‌റൈനിലെ ലേബർ ക്യാമ്പിൽ തീപിടുത്തം. സിത്‌റയിലായിരുന്നു തീപിടുത്തം ഉണ്ടായതെന്ന് അധികൃതർ വ്യക്തമാക്കി. ഒൻപത് ഫയർ എഞ്ചിനുകളും 30 സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥരും ചേർന്ന് നടത്തിയ പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമായത്.
അതേസമയം, തീ മറ്റ് സ്ഥലങ്ങളിലേക്ക് വ്യാപിക്കാതെ നിയന്ത്രണ വിധേയമാക്കാൻ സിവിൽ ഡിഫൻസിന് സാധിച്ചുവെന്നും തീപിടുത്തത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നും ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. തീ കെടുത്തിയ ശേഷം പ്രദേശം തണുപ്പിക്കുന്നതിനുള്ള നടപടികളും അധികൃതർ സ്വീകരിച്ചു. തീപിടുത്തത്തിന്റെ കാരണം എന്താണെന്ന് വ്യക്തമല്ല. എങ്ങനെയാണ് തീപിടുത്തം ഉണ്ടായതെന്ന കാര്യത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
Read Also: സ്വപ്നയുടെ ആരോപണം തള്ളി മുഖ്യമന്ത്രി, ദുബായ് യാത്രയിൽ ബാഗേജ് എടുക്കാൻ മറന്നിട്ടില്ലെന്നു വിശദീകരണം
Post Your Comments