ThiruvananthapuramLatest NewsKeralaNattuvarthaNews

‘വിഷയം കത്തിച്ചാൽ വിജയനെയോ സർക്കാരിനെയോ തകർക്കാമെന്നാണ് ചിലരുടെ മോഹം, ജനങ്ങൾക്ക് മുന്നിലുള്ള തുറന്ന പുസ്തകമാണ് ഞാൻ’

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസിനും കുടുംബത്തിനുമെതിരെ ഗുരുതര ആരോപണങ്ങളുമായി, സ്വപ്‍ന സുരേഷ് നല്‍കിയ രഹസ്യ മൊഴിക്കെതിരെ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. സ്വർണം ബിരിയാണി ചെമ്പില്‍ കൊണ്ടുവന്നുവെന്ന മൊഴി കേട്ടപ്പോഴാണ്, താനും അറിയുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ആരുടെ ആരോപണമാണ് നെഞ്ചേറ്റുന്നതെന്ന് ഓർമ്മ വേണമെന്ന് ഓർമ്മിപ്പിച്ച മുഖ്യമന്ത്രി, കൗൺസിൽ ജനറലിന്റെ കൂടെയാണ് സ്വപ്ന ക്ലിഫ് ഹൗസിൽ വന്നതെന്നും ആവർത്തിച്ചു.

‘വിഷയം കത്തിച്ചാൽ വിജയനെയോ സർക്കാരിനെയോ തകർക്കാമെന്നാണ് ചിലരുടെ മോഹം. അങ്ങനെയൊന്നും അപകീര്‍ത്തിപ്പെടുന്നതല്ല തന്‍റെ പൊതുജീവിതം. അതിലെനിക്ക് പൂര്‍ണ്ണ വിശ്വാസമുണ്ട്. ജനങ്ങൾക്ക് മുന്നിലുള്ള തുറന്ന പുസ്തകമാണ് ഞാൻ,’ വാർത്താസമ്മേളനത്തിൽ സംസാരിക്കവേ മുഖ്യമന്ത്രി വ്യക്തമാക്കി.

‘അതിജീവിത പറയുന്ന കാര്യങ്ങള്‍ അമ്മ ശ്രദ്ധിക്കണം’: വിജയ് ബാബു രാജിവെക്കണമെന്ന് ഗണേഷ് കുമാര്‍

‘കോണ്‍ഗ്രസ് പലതരത്തിലുള്ള കുത്സിത പ്രവൃത്തികള്‍ ചെയ്തുകൊണ്ടിരിക്കുകയാണ്. അതിന്‍റെ ഏറ്റവും വലിയ ഉദാഹരണമാണ് മഹാത്മാ ഗാന്ധിയുടെ ചിത്രവുമായി ബന്ധപ്പെട്ടുള്ളത്. ഇക്കാര്യത്തില്‍ വിശദീകരണം കൊടുക്കാന്‍ കുറച്ച് വിഷമം തന്നെയാണ്. എസ്.എഫ്‌.ഐക്കാര്‍ ഓഫീസില്‍ കയറി. കയറാന്‍ പാടില്ലാത്തതാണ്. ചില സംഭവങ്ങള്‍ അവര്‍ കാണിച്ചു, അതും ചെയ്യാന്‍ പാടില്ല. പക്ഷേ, അവര്‍ പോയ ശേഷം മാദ്ധ്യമങ്ങള്‍ അവിടെ കയറി ചിത്രങ്ങള്‍ എടുത്തിട്ടുണ്ട്. ഒരു മാദ്ധ്യമത്തില്‍ ഓഫീസിന്റെ ദൃശ്യം വാര്‍ത്തയായി വന്നിരുന്നു. അപ്പോള്‍ ചുമരില്‍ ചിത്രമുണ്ടായിരുന്നു. അവര്‍ ഇറങ്ങിയ ശേഷം എസ്.എഫ്‌.ഐക്കാര്‍ കയറിയിട്ടില്ല. അവിടെ മാദ്ധ്യമ പ്രവര്‍ത്തകരുമുണ്ടായിരുന്നില്ല. കോണ്‍ഗ്രസുകാര്‍ മാത്രമാണുള്ളത്. ചുമരിലുള്ള ചിത്രം താഴേക്കെത്തിക്കാനുള്ള ആശയം ആരുടെ കുബുദ്ധിയില്‍ നിന്നാണ് ഉണ്ടായത്? എന്തിനാണ് അങ്ങനെയൊരു കുബുദ്ധി കാണിച്ചത്?’, മുഖ്യമന്ത്രി ചോദിച്ചു.

ജൂലൈ മുതൽ പ്ലാസ്റ്റിക് ബാഗുകൾക്ക് പണമീടാക്കും: അറിയിപ്പുമായി ദുബായ്

എസ്.എഫ്‌.ഐക്കാര്‍ പോയശേഷമാണ് ചിത്രം തകര്‍ത്തത് എന്നത് വ്യക്തമാണെന്നും ഇവര്‍ ഗാന്ധി ശിഷ്യര്‍ തന്നെയാണോ എന്നും പിണറായി വിജയൻ ചോദിച്ചു. ഗാന്ധി ചിത്രം തകര്‍ക്കാന്‍ എങ്ങനെയാണ് അവര്‍ക്ക് മനസു വന്നതെന്നും ഗോഡ്‌സേ പ്രായോഗികമായി ചെയ്തത് പ്രതീകാത്മകമായി ഇവര്‍ ചെയ്യുകയല്ലേയെന്നും മുഖ്യമന്ത്രി ചോദിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button