റിയാദ്: ബഹ്റൈൻ രാജാവുമായി കൂടിക്കാഴ്ച്ച നടത്തി സൗദി വിദേശകാര്യ മന്ത്രി. ബഹ്റൈൻ സന്ദർശനത്തിനെത്തിയപ്പോഴാണ് ബഹ്റൈൻ രാജാവുമായി സൗദി വിദേശകാര്യ മന്ത്രി കൂടിക്കാഴ്ച്ച നടത്തിയത്.
Read Also: സ്വപ്നയുടെ ആരോപണം തള്ളി മുഖ്യമന്ത്രി, ദുബായ് യാത്രയിൽ ബാഗേജ് എടുക്കാൻ മറന്നിട്ടില്ലെന്നു വിശദീകരണം
ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം വർദ്ധിപ്പിക്കുന്നതിനെ കുറിച്ച് നേതാക്കൾ ചർച്ച ചെയ്തു. സൗദി അംബാസഡർ സുൽത്താൻ ബിൻ അഹമ്മദ് രാജകുമാരനും യോഗത്തിൽ പങ്കെടുത്തു. അതേസമയം, സൽമാൻ രാജാവിനും കിരീടാവകാശിക്കും ബഹ്റൈൻ രാജാവ് ആശംസകൾ നേരുകയും ചെയ്തു. സൗദി അറേബ്യയ്ക്കും അവിടുത്തെ ജനങ്ങൾക്കും കൂടുതൽ പുരോഗതിയും സമൃദ്ധിയും നേരുന്നുവെന്നും അദ്ദേഹം ആശംസിച്ചു.
Post Your Comments