ഡെലിവറി രംഗത്ത് പുതിയ മാറ്റത്തിനൊരുങ്ങി സൊമാറ്റോ. അതിവേഗം ഡെലിവറി സർവീസ് നൽകുന്ന ബ്ലിങ്കിറ്റിനെയാണ് സൊമാറ്റോ ഏറ്റെടുത്തിട്ടുള്ളത്. ‘ക്വിക്ക് കൊമേഴ്സ്’ ബിസിനസാണ് ബ്ലിങ്കിറ്റിന്റേത്. സാധനങ്ങൾ ഓർഡർ ചെയ്ത് 10 മിനിറ്റിനകം വീട്ടിൽ എത്തിക്കുന്നതാണ് ബ്ലിങ്കിറ്റിന്റെ പ്രധാന പ്രത്യേകത. പ്രമുഖ ഓൺലൈൻ ഭക്ഷണ ഡെലിവറി പ്ലാറ്റ്ഫോമാണ് സൊമാറ്റോ.
4,447 കോടി രൂപയുടെ കരാറിലാണ് സൊമാറ്റോ ബ്ലിങ്കിറ്റിനെ ഏറ്റെടുത്തിട്ടുള്ളത്. ഈ കരാറുകളിൽ 33,018 ഇക്വിറ്റി ഷെയറാണുള്ളത്. സൊമാറ്റോയുടെ വളർച്ചയിൽ നിർണായക പങ്കുവഹിക്കാൻ ബ്ലിങ്കിറ്റുമായുളള കരാർ സഹായിക്കുമെന്നാണ് വിലയിരുത്തൽ. ബ്യൂട്ടി ആന്റ് പേഴ്‌സണല്‍ കെയര്‍, ഫാര്‍മസ്യൂട്ടിക്കല്‍സ്, സ്റ്റേഷനറി തുടങ്ങിയവയുടെ ഓർഡറുകളുടെ ഡെലിവറി എത്രയും പെട്ടെന്ന് വർദ്ധിപ്പിക്കുക എന്നതാണ് ഈ കരാറിലൂടെ സൊമാറ്റോ പദ്ധതിയിടുന്നത്.
Also Read: വെറും വയറ്റിൽ ഇളം ചൂടുവെള്ളം കുടിക്കുന്നതുകൊണ്ടുള്ള ആരോഗ്യ ഗുണങ്ങൾ!
Post Your Comments