KasargodLatest NewsKeralaNattuvarthaNews

വിദേശത്തു നിന്ന് എത്തിയ യുവാവ് ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍: തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതെന്ന് സംശയം

കുമ്പള: പ്രവാസിയുടെ മൃതദേഹം ആശുപത്രിയിലുപേക്ഷിച്ച്‌ കാറിലെത്തിയ സംഘം സ്ഥലം വിട്ടു. സംഭവം കൊലപാതകമെന്ന് സംശയം. മുഗുവിലെ അബൂബക്കര്‍ സിദ്ദീക്ക് (32) ആണ് മരിച്ചത്. മൃതദേഹം കാറില്‍ കൊണ്ടുവന്ന് ബന്തിയോട് ഡി.എം. ഹെല്‍ത്ത് കെയറില്‍ ഉപേക്ഷിച്ച്‌ സംഘം കടന്നു കളയുകയായിരുന്നു.

ദുബായിലായിരുന്ന സിദ്ദീക്ക് സുഹൃത്തുക്കളുടെ സാമ്പത്തിക പ്രശ്നങ്ങള്‍ പറഞ്ഞു തീര്‍ക്കാന്‍ ശനിയാഴ്ച നാട്ടിലെത്തിയതാണെന്ന് പറയപ്പെടുന്നു. രണ്ട് ദിവസം മുൻപ് സിദ്ദീഖിന്‍റെ സഹോദരനെയും ബന്ധുവിനെയും തട്ടിക്കൊണ്ടുപോയിരുന്നു. ഇവരെ കൊണ്ടുപോയി മര്‍ദ്ദിച്ച ശേഷം, സിദ്ദീഖിനെ വിളിച്ചു വരുത്തുകയായിരുന്നു എന്നാണ് ലഭ്യമായ വിവരം.

ആശുപത്രിയിൽ ഒപ്പമെത്തിയവര്‍ കടന്നു കളഞ്ഞതോടെ സംശയം തോന്നിയ ആശുപത്രി അധികൃതരാണ് വിവരം പൊലീസില്‍ അറിയിച്ചത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തില്‍ അന്വേഷണം ആരംഭിച്ചു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരത്തേക്ക് മാറ്റുമെന്ന് പൊലീസ് അറിയിച്ചു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button