ആലപ്പുഴ: മഹിളാ മന്ദിരത്തിൽ നിന്ന് കാണാതായ പെൺകുട്ടികളെ പീഡനത്തിനിരയാക്കിയ സംഭവത്തില്‍ രണ്ട് പേര്‍ പിടിയില്‍. തൃശൂർ ചീയാരംകടവിൽ വീട്ടിൽ ജോമോൻ ആന്റണി (33), തൃശൂർ അളകപ്പനഗർ ചീരക്കുഴി ജോമോൻ വില്യം (33) എന്നിവരാണ് പോലീസിന്റെ പിടിയിലായത്. ആലപ്പുഴ മഹിളാ മന്ദിരത്തിൽ നിന്ന്, രണ്ട് ദിവസം മുമ്പാണ് പെണ്‍കുട്ടികളെ കാണാതായത്. പ്രതികൾ ബസിൽ വെച്ചാണ് പെൺകുട്ടികളെ പരിചയപ്പെട്ടത്. വൈറ്റിലയിൽ നിന്ന് പെൺകുട്ടികളെ ചാലക്കുടിയിലെ ലോഡ്ജിൽ എത്തിച്ചാണ് ഇവര്‍ പീഡിപ്പിച്ചത്. പീഡനത്തിന് ഇരയായ ഒരു പെൺകുട്ടി പോക്സോ കേസിലെ ഇരയാണ്.
Post Your Comments