തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിലേക്ക് കിയ കാര്‍ണിവല്‍. മുഖ്യമന്ത്രി പിണറായി വിജയന്റെ യാത്രയ്ക്കായി സര്‍ക്കാര്‍ 33 ലക്ഷം രൂപ വില വരുന്ന പുതിയ കറുത്ത കാര്‍ വാങ്ങുന്നുവെന്ന റിപ്പോർട്ടാണ് പുറത്ത് വരുന്നത്. നിലവിലെ മൂന്ന് വാഹനങ്ങള്‍ക്ക് പുറമെയാണ് പുതിയ വാഹനം. വടക്കന്‍ ജില്ലകളിലെ യാത്രകള്‍ക്കായി പഴയ വാഹനങ്ങള്‍ ഉപയോഗിക്കും.
Read Also: അഗ്നിപഥ് പദ്ധതി നിര്‍ത്തിവെയ്ക്കണമെന്ന ആവശ്യം ഉന്നയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍
കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ കിയയുടെ കാര്‍ണിവല്‍ സീരിസില ലിമോസിന്‍ കാറാണ് പുതുതായി വാങ്ങുന്നത്. 33.31 ലക്ഷം രൂപ ചെലവാക്കിയാണ് കാര്‍ വാങ്ങുന്നത്. കൂടുതല്‍ സുരക്ഷാ സംവിധാനമുള്ള വാഹനമെന്ന കാരണം പറഞ്ഞാണ് പുതിയ കാര്‍ വാങ്ങാനുള്ള തീരുമാനം.
2022 ജനുവരിയില്‍ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലേക്ക് മൂന്ന് കറുത്ത ഇന്നോവ ക്രിസ്റ്റ കാറുകളും ഒരു ടാറ്റ ഹാരിയര്‍ കാറും വാങ്ങാന്‍ ഉത്തരവിറക്കിയിരുന്നു. എന്നാല്‍, ഇതിലെ ടാറ്റ ഹാരിയര്‍ ഒഴിവാക്കിയാണ് കിയ ലിമോസിന്‍ വാങ്ങുന്നത്. മൂന്ന് ഇന്നോവ ക്രിസ്റ്റയും ടാറ്റ ഹാരിയറും വാങ്ങാന്‍ 62.46 ലക്ഷം രൂപയാണ് അനുവദിച്ചിരുന്നത്. പുതിയ ഉത്തരവില്‍ ആകെ ചെലവ് 88.69 ലക്ഷമായി ഉയര്‍ന്നു. കാര്‍ണിവലിന്റെ വില മാത്രം 33.31 ലക്ഷം രൂപയാണ്.
Post Your Comments