മാഞ്ചസ്റ്റർ: ഇംഗ്ലണ്ടിനെതിരായ ഏക ടെസ്റ്റ് മത്സരം തുടങ്ങാന്‍ നാല് ദിവസം മാത്രം അവശേഷിക്കെ ടീം ഇന്ത്യക്ക് കനത്ത തിരിച്ചടി. നായകന്‍ രോഹിത് ശർമ്മയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ശനിയാഴ്ച നടത്തിയ റാപിഡ് ആന്‍റിജന്‍ ടെസ്റ്റിലാണ് താരത്തിന് കൊവിഡ് പോസിറ്റീവായത്. ഐസൊലേഷനിലേക്ക് മാറ്റിയ രോഹിത്തിനെ ഇന്ന് ആർടിപിസിആർ പരിശോധനയ്ക്ക് വിധേയനാക്കുമെന്ന് ബിസിസിഐ അറിയിച്ചു.
ഇംഗ്ലണ്ടിനെതിരായ ഏക ടെസ്റ്റിന് മുന്നോടിയായി ലെസ്റ്റർഷെയറിനെതിരെ നടന്നുകൊണ്ടിരിക്കുന്ന ചതുർദിന സന്നാഹ മത്സരത്തില്‍ രോഹിത് ശർമ്മ ഇന്ത്യന്‍ ടീമിനൊപ്പമുണ്ടായിരുന്നു. ജൂലൈ ഒന്നിന് ബര്‍മിംഗ്‌ഹാമില്‍ ടെസ്റ്റ് മത്സരം ആരംഭിക്കും മുമ്പ് കൊവിഡ് ഫലം നെഗറ്റീവാകുക രോഹിത്തിന് വലിയ വെല്ലുവിളിയാണ്.
Read Also:- മുഖത്തെ രോമങ്ങൾ നീക്കം ചെയ്യാൻ..
കഴിഞ്ഞ വര്‍ഷം നടന്ന അഞ്ച് മത്സര ടെസ്റ്റ് പരമ്പരയില്‍ കൊവിഡ് മൂലം മാറ്റിവെച്ച ടെസ്റ്റാണ് അടുത്ത മാസം ഒന്നുമുതല്‍ ഇന്ത്യയും ഇംഗ്ലണ്ടും ബര്‍മിംഗ്‌ഹാമില്‍ കളിക്കുക. ഇതിനുശേഷം മൂന്ന് ഏകദിനങ്ങളിലും മൂന്ന് ടി20 മത്സരങ്ങളിലും ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ ഏറ്റുമുട്ടും. ടെസ്റ്റിന് മുമ്പ് ഈ മാസം 24 മുതല്‍ 27വരെ ലെസിസ്റ്റര്‍ഷെയറിനെതിരെ ഇന്ത്യ ചതുര്‍ദിന പരിശീലന മത്സരം കളിക്കും.
UPDATE – #TeamIndia Captain Mr Rohit Sharma has tested positive for COVID-19 following a Rapid Antigen Test (RAT) conducted on Saturday. He is currently in isolation at the team hotel and is under the care of the BCCI Medical Team.
— BCCI (@BCCI) June 25, 2022
Post Your Comments