പഴയന്നൂര്‍: റേഷന്‍ കടയില്‍ നിന്ന് അരി കടത്താനുള്ള ജീവനക്കാരന്റെ ശ്രമം തടഞ്ഞ് നാട്ടുകാര്‍. നാലു ചാക്കുകളില്‍ പെട്ടി ഓട്ടോയില്‍ കയറ്റിയ 200 കിലോ മട്ട അരി നാട്ടുകാര്‍ കൈയോടെ പിടികൂടി. ലൈസന്‍സി കല്ലേപ്പാടം വടക്കൂട്ട് സജിതയുടെ വെള്ളാര്കുളത്തുള്ള എ.ആര്.ഡി 232-ാം നമ്പര്‍ റേഷന്‍ കടയില്‍ നിന്നാണ് അരി കടത്താന്‍ ശ്രമിച്ചത്. ഇതോടൊപ്പം കടക്കുള്ളില്‍ 16 ചാക്ക് അരി മാറ്റി നിറച്ചു കെട്ടിവെച്ച നിലയിലും കണ്ടെത്തി.
ഈ സമയം ലൈസന്‍സിയായ സജിത കടയില്‍ ഉണ്ടായിരുന്നില്ല. വില്പനക്കാരന് മൊയ്തുവാണ് കട നടത്തുന്നത്. ഇയാളാണ് കഴിഞ്ഞ ദിവസം ഉച്ചയോടെ അരി കടത്താന്‍ ശ്രമം നടത്തിയത്. സംഭവം അറിയിച്ചതിനെ തുടര്‍ന്ന്, പൊലീസും പിന്നീട് റേഷനിങ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി നടത്തിയ പരിശോധനയില്‍ 520 കിലോയോളം മട്ട അരി അധികവും 64 കിലോ പുഴുക്കലരിയുടെ കുറവും കണ്ടെത്തി. റേഷന്‍ അരിയില്‍ തിരിമറി നടന്നതായി ഉദ്യോഗസ്ഥര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന്, താല്‍ക്കാലികമായി റേഷന്‍ കടയുടെ പ്രവര്‍ത്തനം മറ്റൊരു കടയിലേക്ക് മാറ്റി.
Read Also : വിക്ഷേപണം പാളി: പോയ പോലെ തിരിച്ചുവന്ന മിസൈൽ റഷ്യൻ ട്രൂപ്പുകളെ ചാമ്പലാക്കി
കടത്താന്‍ ശ്രമിച്ച നാലു ചാക്ക് അരിയും ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ഈ കടയിലേക്ക് മാറ്റി. താലൂക്ക് സപ്ലൈ ഓഫിസര്‍ ഇന്‍ ചാര്‍ജ് സാബു പോള്‍ തട്ടില്‍, റേഷനിങ് ഇന്‍സ്പെക്ടര്‍മാരായ റീന വര്‍ഗീസ്, ടി.എസ്. രതീഷ്, കെ.വി. വിജി എന്നിവരുടെ നേതൃത്വത്തിലാണ് ഇവിടെ പരിശോധന നടത്തിയത്. ആവശ്യപ്പെടുമ്പോള്‍ ഹാജരാക്കണമെന്ന നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ റേഷന്‍ കടത്തിയ വാഹനം ഉടമക്ക് വിട്ടുനല്‍കി.
Post Your Comments